Aseem R. Mahajan, Additional Secretary (Gulf) in the MEA 
India

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആറ് ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായി, ഒരാളെ കാണാതായി

സംഘര്‍ഷം ബാധിച്ചിട്ടുള്ള ഗള്‍ഫ്, പശ്ചിമേഷ്യന്‍ മേഖലയില്‍ ഏകദേശം ഒരു കോടിയിലധികം ഇന്ത്യക്കാരുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്നാഴ്ച പിന്നിടുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇതുവരെ ആറ് ഇന്ത്യക്കാര്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയം. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഉണ്ടായ ഡ്രോണ്‍ - മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ കണക്കുരകളാണ് വിദേശകാര്യ മന്ത്രാലയം പങ്കുവച്ചത്. സംഘര്‍ഷം ബാധിച്ചിട്ടുള്ള ഗള്‍ഫ്, പശ്ചിമേഷ്യന്‍ മേഖലയില്‍ ഏകദേശം ഒരു കോടിയിലധികം ഇന്ത്യക്കാരുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച റിയാദിന് നേരെ നടന്ന ആക്രമണത്തിലാണ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത്. സൗദിയില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇത്. ഒമാനിലെ വ്യാവസായിക മേഖലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി. സംഘര്‍ഷം രൂക്ഷമായ ദിവസങ്ങളില്‍ മേഖലയ്ക്ക് സമീപത്ത് ചരക്ക് കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാളെ കാണാതയായതായും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ( ഗള്‍ഫ്) അസീം മഹാജന്‍ അറിയിച്ചു.

അതിനിടെ, സംഘര്‍ഷങ്ങളെ തുടര്‍ന്ന് തകരാറിലായ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. സാഹചര്യങ്ങള്‍ ക്രമേണ മെച്ചപ്പെട്ടു വരികയാണ്. നിരവധി പേര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 28 മുതല്‍ ഏകദേശം 300,000 യാത്രക്കാര്‍ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിതായും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

Six Indian nationals killed, one missing amid West Asia conflict says MEA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അസാധ്യം, ഒരേ ഒരു ക്രിസ്റ്റ്യാനോ; 'ഇതിഹാസ'ത്തെ മറികടന്നു; ഡെബിള്‍ റെക്കോര്‍ഡ്

Today's Rashi Phalam June 24|മംഗളകരമായ വാർത്ത കേൾക്കും, പ്രതീക്ഷിക്കാത്ത നേട്ടം ഉണ്ടാകും

'വകമാറ്റല്‍ വ്യാഖ്യാനം ദൗര്‍ഭാഗ്യകരം'; സിഎജി റിപ്പോര്‍ട്ട് വസ്തുതകള്‍ ഉള്‍ക്കൊള്ളാതെ; വിശദീകരണവുമായി പിണറായി വിജയന്‍

ഇനി വാഹനങ്ങള്‍ കെട്ടിക്കിടക്കില്ല; പൊലീസ് സ്റ്റേഷനുകളില്‍ 'സ്പേസ്'

'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തി'; വിജയ്‌യുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തൃഷ; ആരാധകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമം