കാർ ട്രക്കിൽ ഇടിച്ചു കയറിയ നിലയിൽ/ ട്വിറ്റർ 
India

അമിത വേ​ഗം, കാർ ട്രക്കിൽ ഇടിച്ചു കയറി; യുപിയിൽ വാഹനാപകടത്തിൽ ആറ് മരണം (വീഡിയോ)

ഡൽഹിയിൽ നിന്നു ഹരിദ്വാറിലേക്ക് പോകുകയായിരുന്ന കാർ‌ അമിത വേ​ഗതയിലായിരുന്നു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തർ പ്രദേശിൽ കാർ ട്രക്കിൽ ഇടിച്ച് ആറ് പേർ മരിച്ചു. മുസഫർന​ഗർ ദേശീയ പാത 58ലാണ് അപകടം. അമിത വേ​ഗതയിൽ എത്തിയ കാർ ട്രക്കിൽ ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ബന്ധുക്കളായ  ഇവർ ഡൽഹി സ്വദേശികളാണ്. 

‍ഡൽഹിയിൽ നിന്നു ഹരിദ്വാറിലേക്ക് പോകുകയായിരുന്ന കാർ‌ അമിത വേ​ഗതയിലായിരുന്നു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. 

ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിന്റെ അടിയിലേക്ക് ഇടിച്ചു കയറി. ക്രെയിൻ ഉപയോ​ഗിച്ചാണ് കാർ പുറത്തെടുത്തത്. മൃത​ദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തെക്കുറിച്ച് വിഷദമായ അന്വേഷണം നടത്തുമെന്നു പൊലീസ് വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT