ഫയല്‍ ചിത്രം 
India

24 വര്‍ഷം മുന്‍പ് പ്രവര്‍ത്തനരഹിതമായ ആശുപത്രി ലിഫ്റ്റില്‍ അസ്ഥികൂടം, ദുരൂഹത, അന്വേഷണം 

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 24 വര്‍ഷം മുന്‍പ് പ്രവര്‍ത്തനരഹിതമായ ലിഫ്റ്റില്‍ അസ്ഥികൂടം കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 24 വര്‍ഷം മുന്‍പ് പ്രവര്‍ത്തനരഹിതമായ ലിഫ്റ്റില്‍ അസ്ഥികൂടം കണ്ടെത്തി. അറ്റകുറ്റപ്പണിക്കായി ലിഫ്റ്റ് തുറന്നപ്പോഴാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. മരിച്ചത് ആരെന്ന് കണ്ടെത്താന്‍ അസ്ഥികൂടം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു.

ബസ്തി ജില്ലയിലെ ഒപ്പെക് ആശുപത്രിയിലാണ് സംഭവം. അസ്ഥികൂടത്തിന് പിന്നിലെ ദുരൂഹത അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 1991ലാണ് ഒപ്പെക് ആശുപത്രിയുടെ നിര്‍മ്മാണം ആരംഭിച്ചത്. ലിഫ്റ്റ് 1997 വരെ പ്രവര്‍ത്തിച്ചതായി പൊലീസ് പറയുന്നു.

24 വര്‍ഷം മുന്‍പ് ആരെയെങ്കിലും കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടോ എന്ന പരിശോധനയിലാണ് പൊലീസ്. ഇതിലൂടെ കേസിന് തുമ്പ് കിട്ടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. ആരെങ്കിലും യുവാവിനെ കൊന്നതാണോ?, ലിഫ്റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചതാണോ? തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്‌ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം