പ്രതീകാത്മക ചിത്രം 
India

കടല്‍ത്തീരത്ത് അഞ്ചു അസ്ഥികൂടങ്ങള്‍, ദുരൂഹത; അന്വേഷണം

തമിഴ്‌നാട്ടില്‍ കടല്‍ത്തീരത്ത് നിന്ന് അഞ്ചു അസ്ഥികൂടങ്ങള്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കടല്‍ത്തീരത്ത് നിന്ന് അഞ്ചു അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ദുരൂഹത അകറ്റാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാമനാഥപുരം വലിനോക്കം ഗ്രാമത്തില്‍ കടല്‍ത്തീരത്ത് നിന്നാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. കൊലപാതകം ഉള്‍പ്പെടെ വിവിധ സാധ്യതകളാണ് പരിശോധിക്കുന്നത്. 500ലധികം ആളുകള്‍ താമസിക്കുന്ന ഗ്രാമമാണ് വലിനോക്കം. എല്ലാവരും മത്സ്യത്തൊഴിലാളികളാണ്. വിവിധ മത്സ്യക്കമ്പനികളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. 

മണലില്‍ നിന്ന് വെളിയിലേക്ക് വന്ന നിലയിലായിരുന്നു അസ്ഥികൂടങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പ്രദേശത്ത് കനത്തകാറ്റ് വീശിയിരുന്നു. കാറ്റത്ത് മണ്ണല്‍ മാറിയപ്പോള്‍ അസ്ഥികൂടങ്ങള്‍ വെളിവായതാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

Today's Rashi Phalam April 30| സന്താനഭാഗ്യം പ്രതീക്ഷിക്കാം,ജോലിയിൽ ഉയർച്ച നേടും

ജോലിസ്ഥലത്ത് പ്രണയം പൂവിടാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT