സ്ത്രീയുടെ ദേഹത്തുകയറി പത്തിവിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യം 
India

സ്ത്രീയുടെ ദേഹത്തുകയറി പത്തിവിടര്‍ത്തി 'എട്ടടി' മൂര്‍ഖന്‍; ഒടുവില്‍- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പ് ദേഹത്തുകൂടി ഇഴഞ്ഞാലോ, ഒന്നും പറയേണ്ടതില്ല. ഇപ്പോള്‍ ഒരു സ്ത്രീയുടെ ദേഹത്തുകൂടി മൂര്‍ഖന്‍ പാമ്പ് ഇഴയുന്ന വീഡിയോയാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുറത്ത് കട്ടിലില്‍ കിടക്കുകയാണ് സ്ത്രീ. ഈസമയത്താണ് മൂര്‍ഖന്‍ പാമ്പ് ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങിയത്. മൂര്‍ഖന്‍ പാമ്പിനെ കണ്ട് സ്ത്രീ സഹായത്തിനായി അലമുറയിട്ട് കരയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ദേഹത്തുകയറി അല്‍പ്പംനേരം പത്തിവിടര്‍ത്തി നിന്ന ശേഷമാണ് മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞുനീങ്ങിയത്. പാമ്പിന്റെ കടിയേല്‍ക്കാതെ കഷ്ടിക്കാണ് സ്ത്രീ രക്ഷപ്പെട്ടത്. പാമ്പ് ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങുന്നതായി സംശയം തോന്നിയാല്‍ സംയമനം പാലിച്ച് അനങ്ങാതെ കിടന്നാല്‍ പാമ്പ് ഇഴഞ്ഞ് പുറത്തേയ്ക്ക് പോയിക്കൊള്ളുമെന്ന് സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു. പാമ്പിനെ പ്രകോപിപ്പിക്കാതെ സംയമനം പാലിക്കുകയാണ് പ്രധാനമെന്നും സുശാന്ത നന്ദ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT