പ്രതീകാത്മക ചിത്രം 
India

'തമാശ'യ്ക്ക് ചേരയെ വെടിവെച്ചു കൊന്നു; റെയില്‍വേ ജീവനക്കാരന്‍ ഒളിവില്‍ 

മഹാരാഷ്ട്രയില്‍ ചേര പാമ്പിനെ വെടിവെച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ചേര പാമ്പിനെ വെടിവെച്ചു കൊന്നു. റെയില്‍വേ ജീവനക്കാരനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം പാമ്പിനെ കൊല്ലാന്‍ ഉപയോഗിച്ച എയര്‍ ഗണ്‍ പിടിച്ചെടുത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

താനെയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ചേര പാമ്പിനെ വെടിവെച്ചതായുള്ള വിവരം വന്യജീവി സംരക്ഷണത്തിനായി നിലക്കൊള്ളുന്ന സന്നദ്ധ സംഘടനയാണ് അറിഞ്ഞത്. ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ ധരിപ്പിക്കുകയായിരുന്നു.

കൈവശം വെയ്്ക്കുന്നതിന് ലൈസന്‍സ് ആവശ്യമുള്ള എയര്‍ ഗണാണ് ചേര പാമ്പിനെ വെടിവെച്ചു കൊല്ലാന്‍ ഉപയോഗിച്ചത്. റെയില്‍വേയിലെ ജീവനക്കാരനാണ് ഇതിന് പിന്നില്‍. ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ആയുധം പിടിച്ചെടുത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

പാമ്പിന്റെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. തമാശയ്ക്ക് പാമ്പിന് നേര്‍ക്ക് നിറയൊഴിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT