പ്രതീകാത്മക ചിത്രം 
India

മേല്‍ക്കൂരയില്‍ നിന്ന് ദേഹത്തേയ്ക്ക്; ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

തെലങ്കാനയില്‍ മൂന്ന് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ മൂന്ന് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. രാത്രിയില്‍ ഉറങ്ങുന്നതിനിടെ, വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് കുട്ടിയുടെ ദേഹത്തേയ്ക്ക് പാമ്പ് വീഴുകയായിരുന്നു. ഭയന്നുവിറച്ച പെണ്‍കുട്ടി പാമ്പിനെ വലിച്ചെറിയാന്‍ ശ്രമിച്ചുവെങ്കിലും കടിയേല്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജഗ്തിയാലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മാതാപിതാക്കളുടെ കൂടെ കിടന്ന് ഉറങ്ങുമ്പോഴാണ് സംഭവം നടന്നത്. വീട്ടില്‍ കയറിയ പാമ്പ് മേല്‍ക്കൂരയിലൂടെ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് താഴേക്ക് വീണത്. 

ഉറങ്ങുകയായിരുന്ന കുട്ടിയുടെ ദേഹത്തേയ്ക്കാണ് പാമ്പ് വീണത്. ഭയന്നുവിറച്ച കുട്ടി പാമ്പിനെ വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. മാതാപിതാക്കളും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ജഗ്തിയാലിലെ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT