ഓന്തിനെ ചുറ്റിവരിഞ്ഞിരിക്കുന്ന പാമ്പിന്റെ ദൃശ്യം 
India

ഓന്തിനെ ചുറ്റിവരിഞ്ഞ് പാമ്പ്, ജീവന്‍ പണയം വെച്ചും പോരാടി 'കൂട്ടുകാരന്‍', ഒടുവില്‍- വീഡിയോ 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പാറക്കെട്ടിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കാണുമ്പോള്‍ തന്നെ ഭയം ജനിപ്പിക്കുന്നതാണ്. മറ്റു ചിലത് കൗതുകം ഉണര്‍ത്തുന്നതും. ഇപ്പോള്‍ ഒരേ വര്‍ഗത്തില്‍പ്പെട്ട ജീവിയെ ചുറ്റിവരിഞ്ഞിരിക്കുന്ന പാമ്പില്‍ നിന്ന് രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്താന്‍ തയ്യാറായ ഓന്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പാറക്കെട്ടിലാണ് സംഭവം. ഒരു ഓന്തിനെ ചുറ്റിവരിഞ്ഞ് ഇരയാക്കാന്‍ ഒരുങ്ങുകയാണ് പാമ്പ്. ഇത് കണ്ട് മറ്റൊരു ഓന്ത് രക്ഷയ്ക്കായി എത്തുന്നതും പിന്നീട് സംഭവിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

മറ്റൊരു ഓന്തിനെ കണ്ട് കൊത്തി ഓടിക്കാന്‍ പാമ്പ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടാലും കൂട്ടാളിയെ രക്ഷിക്കാതെ മടങ്ങില്ലെന്ന ദൃഢനിശ്ചയത്തില്‍ പാമ്പുമായി പോരാടാന്‍ തയ്യാറായി നില്‍ക്കുകയാണ് രണ്ടാമത്തെ ഓന്ത്. ഓന്തിന്റെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇരയില്‍ നിന്ന് പാമ്പ് പിടിത്തം വിട്ടു. ഒടുവില്‍ രണ്ടാമത്തെ ഓന്തുമായി പാമ്പ് താഴേക്ക് വീഴുന്നതാണ് വീഡിയോയുടെ അവസാനം. പാമ്പിനും ഓന്തിനും എന്തുസംഭവിച്ചു എന്നത് വ്യക്തമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT