ഇരയ്‌ക്കൊപ്പം പര്‍വതത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്ന ഹിമപ്പുലി 
India

ഇരയ്ക്ക് പിന്നാലെ കുതിച്ചു, കടിച്ചുപിടിച്ച് പര്‍വതത്തിന്റെ മുകളില്‍ നിന്ന് ഹിമപ്പുലി താഴെയ്ക്ക്; നിരവധി തവണ മലക്കംമറിഞ്ഞു-  അമ്പരപ്പിക്കുന്ന വീഡിയോ 

സുധാരാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലഡാക്കിന്റെ സംസ്ഥാന മൃഗമാണ് ഹിമപ്പുലി. ഇപ്പോള്‍ ഇരയ്‌ക്കൊപ്പം പര്‍വത മുകളില്‍ നിന്ന് താഴ്‌വാരത്തിലേക്ക് വീഴുന്ന ഹിമപ്പുലിയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുധാരാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ആടാണോ മാനാണോ എന്ന് വീഡിയോയില്‍ വ്യക്തമല്ല. ഇരയ്ക്ക് പിന്നാലെ ഹിമപ്പുലി കുതിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ചുറ്റും മഞ്ഞുമൂടി കിടക്കുകയാണ്. ഇരയെ പിടികൂടുന്ന സമയത്താണ് നിയന്ത്രണം വിട്ട് ഇരയ്‌ക്കൊപ്പം ഹിമപ്പുലി പര്‍വതത്തിന്റെ മുകളില്‍ നിന്ന താഴ് വാരത്തിലേക്ക് വീഴുന്നത്. അപ്പോഴും ഇരയെ ഹിമപ്പുലി കടിച്ചുപിടിച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

വീഴ്ചയുടെ ആഘാതത്തില്‍ ഹിമപ്പുലിക്ക് പരിക്ക് പറ്റിയോ എന്ന് വ്യക്തമല്ല. നിരവധി തവണമലക്കംമറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

യോ​ഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും

ഇനി മാത്യുവിന്‍റെ മാസ് കാലം; 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ പുറത്ത്

ലോക തപാൽ ദിനം: മൂന്നരപ്പതിറ്റാണ്ട് കമ്പിത്തപാലെത്തിച്ച പേരോഴി വാസുദേവനെ ആദരിച്ചു

Bypoll results LIVE | അടിപതറി മമത; നന്ദി​ഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം