പ്രതീകാത്മക ചിത്രം AI
India

'എണ്ണ കത്തിച്ച് ഓഫീസില്‍ പോയിട്ടെന്തിനാ?', 'ശമ്പളം പാതി ലാഭിക്കാം'; മോദിയുടെ വര്‍ക്ക് ഫ്രം ഹോമിനു കയ്യടിച്ച് സോഷ്യല്‍ മീഡിയ

'കാണാനൊട്ടും ആഗ്രഹമില്ലാത്തവരെ കാണാനായി ഇന്ധനവും കത്തിച്ച് ഓഫീസിലേക്കു പോകുന്നതില്‍ അര്‍ഥമില്ലെ'ന്നാണ് വര്‍ക്ക് ഫ്രം ഹോം ആശയത്തെ പിന്തുണച്ചുകൊണ്ട് യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിലക്കയറ്റം നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച വര്‍ക്ക് ഫ്രം ഹോം ആഹ്വാനത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ. നിര്‍ദേശത്തെ സ്വീകരിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുക, യാത്രക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക, വിദേശയാത്രകള്‍ ഉപേക്ഷിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചത്. ഇതില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ആഹ്വാനത്തിനാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സ്വീകാര്യത.

'കാണാനൊട്ടും ആഗ്രഹമില്ലാത്തവരെ കാണാനായി ഇന്ധനവും കത്തിച്ച് ഓഫീസിലേക്കു പോകുന്നതില്‍ അര്‍ഥമില്ലെ'ന്നാണ് വര്‍ക്ക് ഫ്രം ഹോം ആശയത്തെ പിന്തുണച്ചുകൊണ്ട് യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'വര്‍ക്ക് ഫ്രം ഹോം തന്നിരുന്നെങ്കില്‍ ശമ്പളത്തിന്റെ പകുതി ലാഭിക്കാമായിരുന്നു' എന്നുതുടങ്ങി നിരവധി പോസ്റ്റുകളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരിക്കുന്നത്.

Social media applauds Modi's work from home call

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയര്‍'ലന്‍ഡ്! അടിപതറി ലോകചാംപ്യന്മാര്‍, ചരിത്ര വിജയം, 34 റണ്‍സിന് തോറ്റ് ടീം ഇന്ത്യ

ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം

'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

നിതിന്‍ രാജിന്റെ മരണം; എംകെ റാമിനെ തേടി പൊലീസ് അന്ധ്രയില്‍; ഒളിത്താവളം കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല