ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് പൊലീസ് എക്‌സ്
India

ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെയാണ് മഹുവ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കെതിരേ പരാമര്‍ശം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയ വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് മഹുവ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കെതിരേ പരാമര്‍ശം നടത്തിയത്. ഡല്‍ഹി പൊലീസ് പ്രത്യേകസെല്ലിലെ ഐഎഫ്എസ്ഒ യൂണിറ്റ് സമൂഹമാധ്യമമായ എക്സില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും. മഹുവക്കെതിരെ കേസെടുത്ത് നടപടികളെക്കുറിച്ച് മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിച്ച ഉത്തര്‍പ്രദേശിലെ ഹഥ്റസ് സന്ദര്‍ശിക്കുന്ന രേഖ ശര്‍മയുടെ വീഡിയോ പങ്കുവെച്ചാണ് മഹുവ എക്സില്‍ അപകീര്‍ത്തിപരമായ കമന്റിട്ടത്. വീഡിയോയില്‍ രേഖയ്ക്ക് പിന്നില്‍ നില്‍ക്കുന്ന വ്യക്തി അവര്‍ക്ക് കുടപിടിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഇതടക്കം വിമര്‍ശിച്ചാണ് മഹുവ രംഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT