ചിത്രം: ട്വിറ്റര്‍ 
India

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; പാര്‍ലമെന്റിലേക്ക് ട്രാക്ടറില്‍ എത്തി രാഹുല്‍ ഗാന്ധി (വീഡിയോ)

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാഹുല്‍ ട്രാക്ടറോടിച്ച് എത്തിയത്. 

'കേന്ദ്രത്തിനെ സംബന്ധിച്ച് എല്ലാ കര്‍ഷകരും സന്തോഷത്തിലാണ്. പാര്‍ലമെന്റിന് പുറത്ത് സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണ്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ തട്ടിയെടുക്കപ്പെട്ടിരിക്കുകയാണ്.'- രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് രാഹുല്‍ ട്രാക്ടറില്‍ എത്തിയിരിക്കുന്നത്. നേരത്തെ, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ പഞ്ചാബിലും ഹരിയാനയിലും കേരളത്തിലും ട്രാക്ടര്‍ റാലി നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

SCROLL FOR NEXT