CJP founder Abhijeet Dipke PTI
India

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരത്തിൽ

വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി; ജൂലൈ 20-ലെ 'ചലോ സൻസദ്' മാർച്ച് ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് സിജെ.പി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ നീക്കിയതിന് പിന്നാലെ വൻ പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു.  നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ ഇന്ന് പുലർച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവിടെ നിന്നും മാറ്റിയ സോനം വാങ്ചുക്കിനെ നിലവിൽ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

'ചലോ സൻസദ്' മാർച്ചുമായി മുന്നോട്ട്; നിരാഹാരം പ്രഖ്യാപിച്ച് ദിപ്കെ

പോലീസ് ക്രാക്ക്ഡൗണിന് പിന്നാലെയാണ് അടിയന്തര സമര പ്രഖ്യാപനവുമായി സിജെപി രംഗത്തെത്തിയത്. "അഭിജീത് ദിപ്കെ ഇപ്പോൾ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. ജൂലൈ 20 തിങ്കളാഴ്ച നടക്കാനിരിക്കുന്ന 'ചലോ സൻസദ്' (പാർലമെന്റ് മാർച്ച്) മാർച്ചിൽ യാതൊരു മാറ്റവുമില്ല, അത് ആസൂത്രണം ചെയ്തതുപോലെ തന്നെ മുന്നോട്ട് പോകും," സി.ജെ.പി തങ്ങളുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ വ്യക്തമാക്കി.

താൻ അടിയന്തരമായി അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടക്കുകയാണെന്ന് അഭിജീത് ദിപ്കെയും സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. സമാധാനപരമായി സമരം ചെയ്തിരുന്നവരെ ഡൽഹി പോലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനോട് സോനം യോജിച്ചിരുന്നില്ലെന്ന് ദിപ്കെ ചൂണ്ടിക്കാട്ടി. ധർമ്മേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ടായിരുന്നു ഇതുവരെയുള്ള സമരമെന്നും പ്രധാനമന്ത്രി മോദിയുടെ രാജിയും ഇനി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tensions escalated at Delhi's Jantar Mantar after the Delhi Police launched a crackdown on protesters and forcefully shifted climate activist Sonam Wangchuk to Safdarjung Hospital on Saturday morning. In response to the police action, Cockroach Janta Party (CJP) founder Abhijeet Dipke announced an immediate and indefinite hunger strike.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം തുടരും; ഉപഭോഗം കൂടിയ സമയങ്ങളിൽ 500 മെഗാവാട്ടിന്റെ കുറവ്

'കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാർട്ടിയേയും വടക്കേ ഇൻഡ്യൻ പരുവത്തിലാക്കും'; കെസി വേണുഗോപാലിനെതിരെ ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പൊലീത്ത

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 560 രൂപ കൂടി

'ഞാൻ മരിക്കുമോ എന്ന് ചിന്തിച്ചില്ല,എടുത്തു ചാടി'; മാഞ്ഞാലിപ്പുഴയിൽ ചാടിയ വിദ്യാർഥിനിക്ക് പുതു ജീവനേകി ബസ് ഡ്രൈവർ

'പൗരത്വം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല'; വോട്ടര്‍പട്ടികയില്‍നിന്ന് പേരുവെട്ടിയാല്‍ പൗരത്വം നഷ്ടമാവില്ല: സുപ്രീം കോടതി