Wangchuk's arrest clash between AAP and Congress 
India

'വാങ്ചുകിന്റെ അറസ്റ്റില്‍ മൗനം, രാഹുല്‍ ഗാന്ധി ബിജെപി ഏജന്റെന്ന് ആക്ഷേപം'; കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസും ആംആദ്മിയും

2018 ജൂലൈയില്‍ ലോക്സഭയില്‍ പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം പങ്കുവച്ച എഎപി കാമറകള്‍ക്ക് മുന്നില്‍ കുറച്ച് വിഷയങ്ങളില്‍ മാത്രമാണ് രാഹുല്‍ ഗാന്ധി ബിജെപിയെ എതിര്‍ക്കുന്നതെന്നും കുറ്റപ്പെടുത്തി

പ്രീത നായര്‍

ശ്രീനഗര്‍: ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സോനം വാങ്ചുകിന്റെ അറസ്റ്റിനെ ചൊല്ലി കോണ്‍ഗ്രസ് - എഎപി തര്‍ക്കം. ദേശീയ സുരക്ഷാ നിയമപ്രകാരം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നു എന്ന് ആരോപിച്ച് എഎപി രംഗത്തെത്തിയതോടെയാണ് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് തുടക്കമായത്.

രാഹുല്‍ ഗാന്ധി ബിജെപി ഏജന്റ് ആണെന്ന ആക്ഷേപമാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ കടന്നാക്രമണം. ഇതിന് മറുപടി നല്‍കിയ കോണ്‍ഗ്രസ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയെ രൂപീകരിച്ചതിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ബിജെപിയും ആര്‍എസ്എസുമാണെന്ന് തിരിച്ചടിച്ചു.

2018 ജൂലൈയില്‍ ലോക്സഭയില്‍ പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം പങ്കുവച്ച എഎപി കാമറകള്‍ക്ക് മുന്നില്‍ കുറച്ച് വിഷയങ്ങളില്‍ മാത്രമാണ് രാഹുല്‍ ഗാന്ധി ബിജെപിയെ എതിര്‍ക്കുന്നതെന്നും കുറ്റപ്പെടുത്തി. ബിജെപിക്കെതിരെ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ നിന്നും 'പ്രതിപക്ഷ നേതാവ് എന്ന് വിളിക്കപ്പെടുന്നയാള്‍' ഒളിച്ചോടുകയാണ് എന്നും ആരോപിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടത്താനുള്ള ബിജെപിയുടെ തീരുമാനത്തിലും രാഹുല്‍ ഗാന്ധി മൗനം പാലിച്ചു എന്നും എഎപി ആരോപിക്കുന്നു.

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി സുപ്രിയ ശ്രീനേറ്റ് ആണ് ആരോപണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞത്. അരവിന്ദ് കെജരിവാളിന്റെ പാര്‍ട്ടിയുടെ അടിത്തറക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും ഇതാണ് എഎപിയുടെ തകര്‍ച്ചയുടെ കാരണമെന്നും കോണ്‍ഗ്രസ് പറയുന്നു. കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എഎപിക്ക് അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞു, പക്ഷേ നിങ്ങളെ സൃഷ്ടിച്ച അതേ അസ്തിത്വം തന്നെ ഇപ്പോള്‍ നിങ്ങളെ വിഴുങ്ങി. നിങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങളും നാടകീയതയും എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും ഒന്നാണെന്ന നിങ്ങളുടെ വാദങ്ങള്‍ വിലപ്പോകില്ലെന്നും സുപ്രിയ ശ്രീനേറ്റ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

public spat, the Aam Aadmi Party (AAP) and the Congress on Saturday locked horns over the detention of climate activist Sonam Wangchuk 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT