Sonia Gandhi ഫയൽ
India

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്ത് ദിവസത്തിനിടെ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ( Sonia Gandhi ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലാണ്.

ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പത്ത് ദിവസത്തിനിടെ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

നേരത്തെ ജൂൺ ഏഴാം തീയതി സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലും 78കാരിയായ സോണിയ ഗാന്ധിയെ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'

പാമ്പിനെ പോലെ റോഡില്‍ 'നൃത്തം ചവിട്ടി' കാര്‍; കൊച്ചിയില്‍ റീല്‍സ് എടുത്ത യുവാവ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും