ശ്രീനഗറിലെ മഞ്ഞുമൂടിയ തെരുവുകളില്‍ സുരക്ഷാ സേനയുടെ കരുതല്‍/പിടിഐ 
India

മഞ്ഞുവീഴ്ചയില്‍ ശ്രീനഗറില്‍ കുടുങ്ങി; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഷ്ട്രപതിയുടെ പ്രസംഗത്തിന് എത്താനായില്ല

ദ്രൗപദി മുര്‍മു രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ അഭിസംബോധനയ്ക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍/ന്യൂഡല്‍ഹി: കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വിമാന ഗതാഗതം താറുമാറായതിനാല്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കു രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് എത്താനായില്ല. ദ്രൗപദി മുര്‍മു രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ അഭിസംബോധനയ്ക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി എത്തി.

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിനായി കശ്മീരില്‍ എത്തിയന നേതാക്കള്‍ മോശം കാലാവസ്ഥയെത്തുടര്‍ന്നു കുടുങ്ങിപ്പോവുകയായിരുന്നു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കു പങ്കെടുക്കാനായിരുന്നില്ല. പാര്‍ട്ടി എംപി നസീര്‍ ഹുസൈനാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ശ്രീനഗറില്‍നിന്നുള്ള വിമാനം റദ്ദാക്കിയതിനാല്‍ എത്താനായില്ല.

ഖാര്‍ഗെയെയും ഹുസൈനെയും കൂടാതെ ലോക്‌സഭയിലെ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും കെസി വേണുഗോപാല്‍ ഉള്‍പ്പെടയുള്ളവരും ശ്രീനഗറിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു