തിങ്ക് എഡു കോണ്‍ക്ലേവില്‍ എആര്‍ വെങ്കടാചലപതി, നിലാകാന്തന്‍ എന്നിവര്‍ രവിശങ്കര്‍ക്കൊപ്പം അശ്വിന്‍ പ്രശാന്ത്, എക്‌സ്പ്രസ്‌
India

സാംസ്‌കാരിക വൈവിധ്യങ്ങളെ സ്വാംശീകരിക്കുന്നതില്‍ തെക്കേ ഇന്ത്യ മുന്നില്‍; തിങ്ക് എഡു കോണ്‍ക്ലേവില്‍ വിദഗ്ധര്‍

തമിഴ്‌നാടും കേരളവും പോലുള്ള സംസ്ഥാനങ്ങളില്‍ മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നത് താരതമ്യേന കുറവാണെന്ന് ഡാറ്റ സയന്റിസ്റ്റ് നിലാകാന്തന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വടക്കേ ഇന്ത്യയെ അപേക്ഷിച്ച് സാംസ്‌കാരിക വൈവിധ്യങ്ങളെ സ്വീകരിക്കുന്നതില്‍ ദക്ഷിണേന്ത്യയാണ് മുന്നിലെന്ന്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡൂ കോണ്‍ക്ലേവില്‍ വിദഗ്ധര്‍. കോണ്‍ക്ലേവില്‍ ദി സൗത്ത് സ്‌റ്റോറി, എ ന്യൂ നരേറ്റിവ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വിജയനഗര സാമ്രാജ്യത്തിന്റെ ഉദാഹരണം എടുത്തുകാട്ടിയാണ്, ചരിത്രകാരന്‍ എആര്‍ വെങ്കടാചലപതി തന്റെ വാദത്തെ സമര്‍ഥിച്ചത്. വിജയ നഗര സാമ്രാജ്യത്തില്‍ മുസ്ലിം പട്ടാളക്കാരും ഇസ്ലാമിനെ ആശ്ലേഷിച്ച രാജാവും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ മതത്തിന്റെ പങ്കിനെക്കുറിച്ച് നിരീക്ഷണങ്ങള്‍ പങ്കുവച്ച വെങ്കിടാചലപതി തെക്കേ ഇന്ത്യയിലെ ഭക്തിപ്രസ്ഥാനത്തെ എടുത്തുപറഞ്ഞു. വിമോചന സ്വഭാവത്തില്‍ ഉള്ളതായിരുന്നു അതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വടക്കേ ഇന്ത്യയില്‍നിന്നു വിഭിന്നമായി തെക്ക് ക്ഷേത്രങ്ങള്‍ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ധര്‍മം നിറവേറ്റുന്നുണ്ട്. 800 മുതല്‍ 900 വര്‍ഷങ്ങള്‍ വരെ അവയ്ക്കു സാമൂഹ്യ, സാസ്‌കാരിക, സാമ്പത്തിക മാനങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് ക്ഷേത്രങ്ങളുടെ അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും ഉണ്ടാവുന്നത്- അദ്ദേഹം പറഞ്ഞു.

വലിയ വിപണിയായ ബോളിവുഡ് വേരുകളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ലൊക്കേഷന്‍ പലപ്പോഴും വിദേശരാജ്യങ്ങളാണ്

തെക്കു വടക്കു വ്യത്യാസം സിനിമയിലും പ്രകടമാണ്. വലിയ വിപണിയായ ബോളിവുഡ് വേരുകളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ലൊക്കേഷന്‍ പലപ്പോഴും വിദേശരാജ്യങ്ങളാണ്. എന്നാല്‍ തെക്കേ ഇന്ത്യന്‍ സിനിമകള്‍ ഭൂമിയില്‍ ഉറച്ച്, അതിന്റെ പ്രാദേശികതകളില്‍ ഊന്നിയാണ് നില്‍ക്കുന്നതെന്ന് വെങ്കിടാചലപതി പറഞ്ഞു.

ഉപദേശീയതകള്‍ ശക്തമായ തമിഴ്‌നാടും കേരളവും പോലുള്ള സംസ്ഥാനങ്ങളില്‍ മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നത് താരതമ്യേന കുറവാണെന്ന് ഡാറ്റ സയന്റിസ്റ്റ് നിലാകാന്തന്‍ ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT