വന്ദേഭാരത് ട്രെയിന്‍/ ട്വിറ്റര്‍ ചിത്രം 
India

വരുന്നൂ, വന്ദേഭാരത് എക്‌സ്പ്രസ് ദക്ഷിണേന്ത്യയിലേക്കും; ട്രയല്‍ റണ്‍ തുടങ്ങി; സര്‍വീസ് 11 മുതല്‍

ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രിയില്‍ തിരിയുന്ന കൂടുതല്‍ സുഖപ്രദമായ കസേരകളും ശീതീകരിച്ച ചെയര്‍കാര്‍ കോച്ചുകളും ട്രെയിനിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച അതിവേഗ എക്‌സ്പ്രസ് ട്രെയിനായ വന്ദേഭാരത് ദക്ഷിണേന്ത്യയിലും സര്‍വീസിന് ഒരുങ്ങുന്നു. ഇതിനു മുന്നോടിയായുള്ള ട്രയല്‍ റണ്‍ റെയില്‍വേ ആരംഭിച്ചു. ട്രെയിന്‍ സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. 

ചെന്നൈ എംജിആര്‍ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്ന് മൈസൂരുവിലേക്കാണ് ട്രെയിന്‍ സര്‍വീസ്. 483 കിലോമീറ്ററാണ് ദൂരം. രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആണിത്. വന്ദേ ഭാരത് 2.0 ശ്രേണിയിലെ ട്രെയിനുകളില്‍ മുന്‍ ട്രെയിനുകളില്‍ ഇല്ലാതിരുന്ന 'കവച്' എന്ന പേരില്‍ ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം (ടിസിഎഎസ്) ഘടിപ്പിച്ചിട്ടുണ്ട്.

ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രിയില്‍ തിരിയുന്ന കൂടുതല്‍ സുഖപ്രദമായ കസേരകളും ശീതീകരിച്ച ചെയര്‍കാര്‍ കോച്ചുകളും ഈ ട്രെയിനിലുണ്ട്. ഇതിനുപുറമെ, ഓട്ടോമാറ്റിക് ഫയര്‍ സെന്‍സറുകള്‍, സിസിടിവി ക്യാമറകള്‍, ജിപിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. 

വന്ദേഭാരത് ട്രെയിന്‍/ ട്വിറ്റര്‍ ചിത്രം

മൂന്നു മണിക്കൂർ ബാറ്ററി ബാക്കപ്പുള്ള ഡിസാസ്റ്റർ ലൈറ്റുകൾ കോച്ചുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രെയിനിന്റെ പുറംഭാഗത്ത് 8 പ്ലാറ്റ്ഫോം സൈഡ് ക്യാമറകളുണ്ട്. കോച്ചുകളിൽ ഓട്ടമാറ്റിക് വോയ്‌സ് റെക്കോർഡിങ് സഹിതം പാസഞ്ചർ-ഗാർഡ് ആശയവിനിമയ സൗകര്യവുമുണ്ടാകും.

ലോക്കോ പൈലറ്റുകള്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ബോഗികള്‍ക്ക് നല്‍കുന്നത്. സീറ്റുകള്‍ക്ക് സമീപവും മറ്റും കൂടുതല്‍ ലഗേജ് സ്‌പേസുകള്‍ ഒരുക്കും. ഏറ്റവും മികച്ച രീതിയിലുള്ള ടോയ്ലറ്റുകളും ഉറപ്പുനല്‍കുന്നുണ്ട്. 

നേരത്തെ രാജസ്ഥാനിലെ കോട്ട-നഗ്ഡ സെക്ഷനിൽ നടത്തിയ പരീക്ഷണ ഓട്ടത്തിൽ വന്ദേഭാരത്-2 തീവണ്ടി മണിക്കൂറില്‍ 180 കിലോമീറ്റര്‍ എന്ന റെക്കോഡ് വേഗം പിന്നിട്ടിരുന്നു.  2019 ഫെബ്രുവരി 15 നാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്യുന്നത്.

ന്യൂഡല്‍ഹി-കാണ്‍പൂര്‍-അലഹാബാദ്- വാരാണസി റൂട്ടിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍ 75 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഇന്ത്യയിൽ ഓടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി