വൈറസിനെ കണ്ടെത്താന്‍ പരിശീലനം നേടിയ നായ/ എഎന്‍ഐ ചിത്രം 
India

കരസേനയില്‍ കോവിഡ് കണ്ടെത്താന്‍ നായ്ക്കള്‍, പ്രത്യേക പരിശീലനം

കോവിഡ് പ്രതിരോധത്തിന് നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഇന്ത്യന്‍ കരസേന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഇന്ത്യന്‍ കരസേന. വൈറസിനെ കണ്ടെത്തുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്. വൈറസിനെ കണ്ടെത്തുന്നതിന് നായ്ക്കളുടെ സേവനം മുതല്‍ക്കൂട്ടാകുമെന്നാണ് കരേസനയുടെ കണക്കുകൂട്ടല്‍.

ലാബ്രഡോര്‍, തദ്ദേശീയ ഇനമായ ചിപ്പിപ്പരായ് എന്നി വിഭാഗങ്ങളില്‍പ്പെട്ട നായ്ക്കളെയാണ് പരിശീലിപ്പിച്ചത്. വൈറസിനെ അപ്പോള്‍ തന്നെ കണ്ടെത്തുന്നതിനുള്ള പരിശീലമാണ് നല്‍കിയത്. വിയര്‍പ്പ്, മൂത്രം എന്നിവയുടെ സാമ്പിളുകള്‍ പരിശോധിച്ച് വൈറസിനെ കണ്ടെത്തുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്. വൈറസ് ബാധ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ നായ്ക്കളുടെ സേവനം 95 ശതമാനം ഫലപ്രദമാണെന്ന് കരസേന അറിയിച്ചു.

ബന്ധപ്പെട്ട യൂണിറ്റുകളാണ് നായ്ക്കള്‍ക്ക് പരിശീലനം നല്‍കിയത്. പലയിടത്തും വൈറസ് ബാധ കണ്ടെത്തുന്നതിന് നായ്ക്കളുടെ സേവനം ആരംഭിച്ചതായും കരസേന അറിയിച്ചു. നായ്ക്കള്‍ക്ക് വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേണല്‍ സുരേന്ദര്‍ സെയ്‌നി അറിയിച്ചു. വൈറസ് ബാധയേറ്റ ശരീരത്തിലെ കോശങ്ങളില്‍ കാണുന്ന അസാധാരണത്വം പരിശോധിച്ചാണ് വൈറസ് ബാധ കണ്ടെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT