സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചു വിഡിയോ സ്ക്രീൻഷോട്ട്
India

സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചു; രണ്ട് പേർ മരിച്ചു, വിഡിയോ

ഇടിയുടെ ആഘാതത്തിൽ ബോട്ട് മുങ്ങുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: യാത്രക്കാരുമായി പോയ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മുംബൈയിലെ ​ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്റാ ​ഗുഹ സന്ദർശിക്കാൻ പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് മുങ്ങുകയായിരുന്നു.

എൺപതോളം യാത്രക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ 60 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നീല്‍കമല്‍ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

നാവികസേന, ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, യെല്ലോ ഗേറ്റ് പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

SCROLL FOR NEXT