ബിഹാറില്‍ ബൈക്ക് സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചപ്പോള്‍, എഎന്‍ഐ 
India

അമിതവേഗതയില്‍ ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു- വീഡിയോ 

ബിഹാറില്‍ ദേശീപാതയില്‍ അമിത വേഗതയില്‍ വന്ന ബൈക്ക് സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ ദേശീയപാതയില്‍ അമിത വേഗതയില്‍ വന്ന ബൈക്ക് സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു.അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കും രണ്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കും പരിക്കേറ്റു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പട്‌നയിലെ ഗംഗാ ദേശീയ പാതയിലാണ് സംഭവം. അമിത വേഗതയില്‍ ഓടിച്ചുവന്ന ബൈക്ക്, എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.രണ്ടു വാഹനങ്ങളും പിടിച്ചെടുത്തതായും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

 എക്‌സപ്രസ് വേയില്‍ ഒന്നിന് പിറകേ ഒന്നായി ബൈക്കുകള്‍ കടന്നുവരുന്നതും കൂട്ടത്തില്‍ അമിത വേഗതയില്‍ വന്ന ഒരു ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വഴിയാത്രക്കാരാണ് അപകടത്തില്‍ പരിക്കേറ്റവരുടെ രക്ഷയ്ക്ക് എത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

SCROLL FOR NEXT