വിമാനം പറന്നുയരുന്നതിനിടെ മുന്‍ ചക്രം ഊരിത്തെറിച്ചു ഫയല്‍ ചിത്രം
India

വിമാനം പറന്നുയരുന്നതിനിടെ മുന്‍ ചക്രം ഊരിത്തെറിച്ചു; മുംബൈയില്‍ അടിയന്തരലാന്‍ഡിങ്; ഒഴിവായത് വന്‍ അപകടം

യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. 75 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി. കാണ്ട്‌ലയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ മുന്‍വീലാണ് ടേക്ക് ഓഫിനിടെ ഇളകി വീണത്. മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പായി വിമാനത്താവളത്തില്‍ പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും സുരക്ഷിതമായി താഴെ ഇറക്കി.തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.

യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. 75 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.39-ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ്-2906 എന്ന ഫ്ളൈറ്റ് നമ്പറുള്ള ബോംബാര്‍ഡിയര്‍ ഡിഎച്ച്സി8-400 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കാണ്ഡലയിലെ റണ്‍വേ 23-ല്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെമുന്‍ വീല്‍ ഊരിത്തെറിക്കുകയായിരുന്നു. യാത്ര തുടര്‍ന്ന വിമാനം മുംബൈയില്‍ സുരക്ഷിതമായി ലാന്‍ഡിങ് നടത്തി.

Spicejet aircraft loses tyre on take off at Kandla.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT