സ്‌പൈസ് ജെറ്റ് വിമാനം, ഫയല്‍ ചിത്രം 
India

യാത്രാമധ്യേ ഓട്ടോ പൈലറ്റ് സംവിധാനത്തില്‍ തകരാര്‍; സ്‌പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി

 സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രമുഖ കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ വിമാനം തിരിച്ചിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രമുഖ കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ, യാത്രാമധ്യേയാണ് സാങ്കേതികതകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് ഡിജിസിഎ അറിയിച്ചു.

വ്യാഴാഴ്ച രാവിലെയാണ്‌ സംഭവം.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനത്തിലാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. യാത്രാമധ്യേ ഓട്ടോ പൈലറ്റ് സംവിധാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാസിക്കിലേക്ക് പുറപ്പെട്ട വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കുകയായിരുന്നു. 

അടുത്തിടെ നിരവധി തവണയാണ് സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. സാങ്കേതിക തകരാര്‍ പരിഹരിച്ച് സുരക്ഷിത യാത്ര ഉറപ്പാക്കുന്നത് വരെ പകുതി സര്‍വീസുകള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് ഡിജിസിഎയുടെ നിര്‍ദേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

SCROLL FOR NEXT