സ്‌പൈസ് ജെറ്റ് വിമാനം  ഫയല്‍ ചിത്രം
India

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പക്ഷിയിടിച്ചു; അടിയന്തര ലാന്‍ഡിങ്, യാത്രക്കാര്‍ സുരക്ഷിതര്‍

വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയിട്ടില്ലെന്നും യാത്രക്കാര്‍ എല്ലാവരും തന്നെ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ലേയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷിയിടിച്ചു. വിമാനം ഡല്‍ഹിയില്‍ താഴെയിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ 10.30നു ഡല്‍ഹിയില്‍ നിന്നും യാത്രതിരിച്ച വിമാനം അപകടത്തെത്തുടര്‍ന്ന് 11 മണിയോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി.

2024 മേയ് 26 ന് ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് സര്‍വീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് ബി 737 വിമാനം എന്‍ജിന്‍ 2ല്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയെന്നാണ് എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയിട്ടില്ലെന്നും യാത്രക്കാര്‍ എല്ലാവരും തന്നെ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. 135 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി