ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയെ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ സ്വീകരിക്കുന്നു   എക്‌സ്
India

ആദ്യ വിദേശ സന്ദര്‍ശനം; ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി

ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷമുള്ള ദിസനായകെയുടെ ആദ്യ ഉഭയകക്ഷി ഇന്ത്യാ സന്ദര്‍ശനമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമാണിത്. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ദിസനായകെയെ സ്വീകരിച്ചു.

ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷമുള്ള ദിസനായകെയുടെ ആദ്യ ഉഭയകക്ഷി ഇന്ത്യാ സന്ദര്‍ശനമാണിത്. ദിസനായകെയുടെ സന്ദര്‍ശനം ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സില്‍ കുറിച്ചു. ഡിസംബര്‍ 17 വരെ ഇന്ത്യയിലുള്ള ദിസനായകെ, രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് പുറമേ, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നിക്ഷേപ, വാണിജ്യ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡല്‍ഹിയില്‍ നടക്കുന്ന ബിസിനസ് പരിപാടിയിലും ദിസനായകെ പങ്കെടുക്കും.

കഴിഞ്ഞ ഒക്ടോബറില്‍ കൊളംബോയില്‍ സന്ദര്‍ശനം നടത്തിയ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ശ്രീലങ്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി പരസ്പര സഹകരണം ആഴത്തിലാക്കാനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT