ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയ നിലയില്‍, എക്‌സ് 
India

ശ്രദ്ധ മുഴുവന്‍ വീഡിയോ കോളില്‍; ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയതില്‍ ജീവനക്കാരന് ഗുരുതര വീഴ്ച- വീഡിയോ 

നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയ സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയ സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച. ജീവനക്കാരന്റെ ഭാഗത്ത് നിന്ന് ഉണ്ടായ അശ്രദ്ധയാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചൊവ്വാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മഥുര സ്‌റ്റേഷനിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഒരു സ്ത്രീക്ക് പരിക്ക് പറ്റിയിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. സെക്യൂരിറ്റി ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ.

ട്രെയിനില്‍ നിന്ന് എല്ലാം യാത്രക്കാരും ഇറങ്ങിയ ശേഷം റെയില്‍വേ ജീവനക്കാരന്‍ എന്‍ജിന്‍ ക്യാബിനില്‍ പ്രവേശിച്ചു. ക്യാബിനില്‍ കയറുന്ന സമയത്ത് വീഡിയോ കോളിലായിരുന്നു ജീവനക്കാരന്‍. അശ്രദ്ധമായി തോളത്ത് തൂക്കിയിരുന്ന ബാഗ് എടുത്ത് എന്‍ജിനിന്റെ ത്രോട്ടിലിന് മുകളില്‍ വച്ചു. ബാഗിന്റെ സമ്മര്‍ദ്ദത്തില്‍ ത്രോട്ടില്‍ മുന്നോട്ട് നീങ്ങിയത് ശ്രദ്ധിക്കാതെ ജീവനക്കാരന്‍ ഫോണില്‍ തന്നെ മുഴുകിയിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയപ്പോഴാണ് ജീവനക്കാരന്‍ ശ്രദ്ധിക്കുന്നത്. സംഭവത്തില്‍ ജീവനക്കാരന്‍ അടക്കം അഞ്ചുപേരെയാണ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന്റെ യഥാര്‍ഥ കാരണം അറിയാന്‍ റെയില്‍വേ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 വര്‍ഷത്തെ വേദന മാറി'; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

റമദാൻ വിപണിയിൽ വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുമായി യുഎഇ

വിധിയെ തോൽപ്പിച്ച മസിൽമാനും ഫാമിലിയും!, മിസ്റ്റർ ആലപ്പുഴ മനീഷ് ബ്രോയുടെ കഥ!

നിലയ്ക്കല്‍ അന്നദാന ക്രമക്കേട്: ജെ ജയപ്രകാശിന് സസ്‌പെന്‍ഷന്‍

വയനാട് മെഡിക്കൽ കോളജിലും കണ്ണൂർ ആയുർവേദ കോളജിലും വിവിധ തസ്തികകളിൽ ഒഴിവുകൾ

SCROLL FOR NEXT