കെ അണ്ണാമലൈ,എംകെ സ്റ്റാലിന്‍ 
India

സ്റ്റാലിന് ഹിന്ദിയും ഇഗ്ലീഷും അറിയില്ല, അതാണ് അമിത് ഷാ പറഞ്ഞത് മനസ്സിലാകാത്തത്; പരിഹസിച്ച് അണ്ണാമലൈ

ഹിന്ദി-തമിഴ് വിവാദത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പരിഹസിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: ഹിന്ദി-തമിഴ് വിവാദത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പരിഹസിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാന്‍ സ്റ്റാലിന് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി മേധാവിത്വം അടിച്ചേല്‍പ്പിക്കുന്നതിനെ തമിഴ്‌നാട് ശക്തമായി എതിര്‍ക്കുന്നുവെന്ന സ്റ്റാലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ് അടക്കമുള്ള പ്രാദേശിക ഭാഷകളുടെ വികസനത്തെപ്പറ്റി അമിത് ഷായ്ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു. ഡിഎംകെ സര്‍ക്കാര്‍ കടുത്ത കടക്കെണിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിട്ടത്. എന്നിട്ട് അവര്‍ ഇപ്പോഴും ഭാഷാ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഡിഎംകെ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍പ്പുകളില്ലാതെ ഹിന്ദി ഭാഷ അംഗീകരിക്കപ്പെടണമെന്ന് വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹിന്ദി മറ്റു പ്രാദേശിക ഭാഷകളുമായുള്ള പന്തയത്തിനില്ലെന്നും എല്ലാ ഇന്ത്യന്‍ ഭാഷകളേയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് കൂടുതല്‍ കരുത്താര്‍ജിക്കാനാകൂവെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഹിന്ദി ഭാഷയെ എല്ലാവരും അംഗീകരിക്കണമെന്നുള്ള അമിത് ഷായുടെ ധിക്കാരപൂര്‍വമായ നിലപാടിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു.  ഹിന്ദി സംസാരിക്കാത്തവരെ അടിച്ചമര്‍ത്താനുള്ള പ്രകടമായ ശ്രമമാണിത്. ഹിന്ദിയുടെ ഒരുതരത്തിലുമുള്ള ആധിപത്യത്തേയും അടിച്ചേല്‍പ്പിക്കലിനേയും സ്വീകരിക്കാന്‍ തമിഴ്നാട് ഒരുക്കമല്ല. ഞങ്ങളുടെ ഭാഷയും പാരമ്പര്യവുമാണ് ഞങ്ങളെ നിര്‍വചിക്കുന്നത്', സ്റ്റാലിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT