പ്രതീകാത്മക ചിത്രം 
India

നിരന്തരമായി പിന്തുടര്‍ന്നു, ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി 21കാരിയെ കൊലപ്പെടുത്തി; അറസ്റ്റ് 

മഹാരാഷ്ട്രയില്‍ 21കാരിയെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ യുവാവ് കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  മഹാരാഷ്ട്രയില്‍ 21കാരിയെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ യുവാവ് കൊലപ്പെടുത്തി. ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് പിടികൂടി.

മുംബൈ ചെമ്പൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍സിഎഫ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമായിരുന്നു കൊലപാതകം. 21കാരിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ്, യുവതി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT