പ്രതീകാത്മക ചിത്രം 
India

വ്യത്യസ്ത മതത്തില്‍ പെട്ടവരുടെ വിവാഹം ഭരണകൂടത്തിനു തടയാനാവില്ല; ഹൈക്കോടതി

വ്യത്യസ്ത മതവിശ്വാസമുള്ള രണ്ടു പേരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്ന നിലപാട് ഭരണകൂടത്തിന് സ്വീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യത്യസ്ത മതവിശ്വാസമുള്ള രണ്ടു പേരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്ന നിലപാട് ഭരണകൂടത്തിന് സ്വീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മിശ്ര വിവാഹം തടയാന്‍ സര്‍ക്കാരിനാവില്ലെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ അഭിപ്രായപ്പെട്ടു.

വിദേശ പൗരത്വമുള്ള ഹിന്ദു യുവതിയും ക്രിസ്ത്യന്‍ യുവാവും നല്‍കിയ ഹര്‍ജിയിലാണ്, ഹൈക്കോടതി നിരീക്ഷണം. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അനുമതി തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

രണ്ടു പേര്‍ക്കും അവരവരുടെ മതം നിലനിര്‍ത്തിക്കൊണ്ടു വിവാഹിതരാവാന്‍ സെപ്ഷല്‍ മാരേജ് ആക്ടിലൂടെ മാത്രമേ സാധിക്കൂവെന്നും അതിനാലാണ് അത്തരത്തില്‍ അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മറ്റേതൊരു നിയമപ്രകാരവും വിവാഹം കഴിക്കാന്‍ ദമ്പതികളില്‍ ഒരാള്‍ മതം മാറേണ്ടി വരും.

കനേഡിയന്‍ പൗരത്വമുള്ള യുവതിയും യുഎസ് പൗരനായ യുവാവും നല്‍കിയ വിവാഹ അപേക്ഷയില്‍ ഡല്‍ഹി സര്‍ക്കാര്‍ അനുകൂല നടപടി എടുത്തിരുന്നില്ല. ഇരുവരും വിദേശികള്‍ ആയതിനാല്‍ വെബ് സൈറ്റ് വഴി അപേക്ഷ നല്‍കാനായില്ല. നേരിട്ട് അപേക്ഷ നല്‍കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥനയില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തീരുമാനം എടുത്തതുമില്ല. തുടര്‍ന്നാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT