എസ്‌സി, എസ്ടി ഉപ സംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം ഫയല്‍
India

എസ്‌സി, എസ്ടി ഉപ സംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം; 6-1 ഭൂരിപക്ഷ വിധിയുമായി സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംവരണത്തിനായി പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു കീഴില്‍ ഉപ വിഭാഗങ്ങളുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. അവശ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനങ്ങള്‍ക്ക് സംവരണത്തിനു കീഴില്‍ ഉപസംവരണം കൊണ്ടുവരാമെന്ന് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് 6-1 ഭൂരിപക്ഷ വിധി. ആറു വ്യത്യസ്ത വിധിന്യായങ്ങളാണ് കോടതി പുറപ്പെടുവിച്ചത്. 2004ലെ അഞ്ചംഗ ബെഞ്ചിന്റെ വിധി വിശാല ബെഞ്ച് റദ്ദാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉപസംവരണം കൊണ്ടുവരാം. അതു കൂടുതല്‍ അവശരായ വിഭാഗങ്ങളുടെ ഉന്നമനത്തിന് ഉപകരിക്കും- ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, വിക്രം നാഥ്, ബേല എം ത്രിവേദി, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീഷ് ചന്ദ്ര മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. വ്യവസ്ഥാപിതമായ വിവേചനം എസ് സി, എസ്ടി വിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനത്തിനു വിഘാതമാവുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബേല എം ത്രിവേദി ഭൂരിപക്ഷ വിധിയോടു വിയോജിച്ചു.

ഉപ സംവരണം തള്ളിയ 2010ലെ പഞ്ചാബ് ഹരിയാന വിധിക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അടക്കം 23 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളിലെ ക്രീമിലെയറിനെ കണ്ടെത്തി സംവരണത്തില്‍നിന്ന് ഒഴിവാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഗവായ് വിധിന്യായത്തില്‍ നിര്‍ദേശിച്ചു.

ഭരണഘടനയുടെ 341ാം അനുഛേദ പ്രകാരം വിജ്ഞാപനം ചെയ്യുന്ന പട്ടിക വിഭാഗ പട്ടികയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന്, വിയോജന വിധിയില്‍ ജസ്റ്റിസ് ബേല എം ത്രിവേദി പറഞ്ഞു. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടാവാണം സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം. നല്ല ഉദ്ദേശ്യത്തോടെയാണെങ്കില്‍പ്പോലും സംസ്ഥാനങ്ങളുടെ ഭരണഘടനാ ബാഹ്യമായ പ്രവര്‍ത്തനങ്ങളെ കോടതി അംഗീകരിക്കരുതെന്ന് ബേല എം ത്രിവേദി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT