റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടിയപ്പോള്‍ 
India

ആവശ്യത്തിന് ട്രെയിനില്ല, പരീക്ഷാര്‍ഥികളും പൊലീസും ഏറ്റുമുട്ടി, കല്ലേറ്; പട്ന റെയില്‍വേ സ്റ്റേഷനില്‍ വന്‍ സംഘര്‍ഷം

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പട്‌ന: ബിഹാറിലെ പട്നയിലുള്ള പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി. മത്സരപരീക്ഷകള്‍ക്കായി എത്തിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ആവശ്യത്തിന് ട്രെയിന്‍ എത്താതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. ശനിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരുടെ തിരക്കിനിടെയാണ് സംഭവം. ചിലര്‍ തമ്മിലുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും സ്റ്റേഷന്‍ പരിസരത്ത് കല്ലേറും പൊതുമുതല്‍ നശിപ്പിക്കുന്ന രീതിയില്‍ അക്രമം അരങ്ങേറുകയുമായിരുന്നു.

സംഭവത്തിനിടെ സ്റ്റേഷനിലെ സൗകര്യങ്ങള്‍ തകര്‍ക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വെയിറ്റിങ് റൂമിന്റെയും മറ്റ് പൊതുസൗകര്യങ്ങളുടെയും ഗ്ലാസ് പാളികള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ സ്റ്റേഷനില്‍ വിന്യസിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്റ്റേഷന്‍ പരിസരത്ത് നിലവില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോകേണ്ടിയിരുന്ന നിരവധി വിദ്യാര്‍ഥികള്‍ യാത്ര തുടരാന്‍ കഴിയാതെ ബുദ്ധിമുട്ടിലായി. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ റെയില്‍വേയും ജില്ലാ ഭരണകൂടവും സംയുക്തമായി നടപടികള്‍ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Stone-pelting, vandalism at Patna's Patliputra station disrupt exam-bound students; heavy police deployed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും