ഹര്‍നാസ് സന്ധു/വിഡിയോ ദൃശ്യം 
India

'പെണ്‍കുട്ടികളെ വെറുതെ വിടൂ, അവര്‍ അവര്‍ക്കിഷ്ടമുള്ള പോലെ ജീവിക്കട്ടെ'

നിങ്ങളെന്താണ് എപ്പോഴും പെണ്‍കുട്ടികളെ മാത്രം ലക്ഷ്യമിടുന്നത്?

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ളപോലെ ജീവിക്കട്ടെയെന്നും അവരെ ലക്ഷ്യമിട്ട് വിവാദങ്ങളുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ധു. ഹിജാബ് വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് സന്ധുവിന്റെ പ്രതികരണം. 

അടുത്തിടെ നടന്ന പരിപാടിക്കിടെ, ചോദ്യത്തിന് ഉത്തരമായി ഹര്‍നാസ് സന്ധു പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ഹിജാബ് വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് സംഘാടകര്‍ തടസ്സപ്പെടുന്നത് വിഡിയോയില്‍ ഉണ്ട്. രാഷ്ട്രീയ വിഷയങ്ങള്‍ ഒഴിവാക്കി, ഹര്‍നാസിന്റെ ജീവിതത്തെക്കുറിച്ചും വിജയങ്ങളെക്കുറിച്ചും ചോദിക്കാനാണ് സംഘാടകര്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രീയം ഒഴിവാക്കാന്‍ സന്ധു ആവശ്യപ്പെടട്ടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോഴാണ് മിസ് യൂണിവേഴ്‌സിന്റെ മറുപടി.

''നിങ്ങളെന്താണ് എപ്പോഴും പെണ്‍കുട്ടികളെ മാത്രം ലക്ഷ്യമിടുന്നത്? ഇപ്പോള്‍ പോലും ഞാനാണ് നിങ്ങളുടെ ലക്ഷ്യം. ഹിജാബ് വിഷയത്തിലും പെണ്‍കുട്ടികളാണ് ലക്ഷ്യമാക്കപ്പെടുന്നത്. അവര്‍ അവര്‍ക്കിഷ്ടമുള്ളപോലെ ജീവിക്കട്ടെ, അവര്‍ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കട്ടെ, അവര്‍ പറക്കട്ടെ, അവരുടെ ചിറകുകള്‍ മുറിച്ചുമാറ്റാതിരിക്കൂ. നിങ്ങള്‍ക്ക് ആരുടെയെങ്കിലും ചിറകു മുറിച്ചേ തീരു എന്നാണെങ്കില്‍ നിങ്ങളുടെ തന്നെ മുറിച്ചു മാറ്റൂ''- ഹര്‍നാസ് സന്ധു പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT