പാര്‍ക്കില്‍ പെണ്‍കുട്ടിയെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യം 
India

പാര്‍ക്കില്‍ പെണ്‍കുട്ടിയെ തെരുവുനായ കടിച്ചുകീറി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വീഡിയോ

തമിഴ്‌നാട്ടില്‍ പെണ്‍കുട്ടിയെ തെരുവുനായ ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പെണ്‍കുട്ടിയെ തെരുവുനായ ആക്രമിച്ചു. നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി നിലത്തുവീണു. തുടര്‍ന്ന് പെണ്‍കുട്ടിയെ തെരുവുനായ കടിച്ചുകീറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വഴിയാത്രക്കാരാണ് പെണ്‍കുട്ടിയെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്.

ചെന്നൈയിലാണ് സംഭവം. പാര്‍ക്കിന് സമീപത്തുകൂടി നടന്നുപോകുകയായിരുന്നു പെണ്‍കുട്ടി. ഈസമയത്ത് പിന്നില്‍ നിന്ന് ഓടിയെത്തി നായ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.

നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി ഓടുന്നതും പെണ്‍കുട്ടിയെ പിന്തുടരുന്നതും വീഡിയോയില്‍ വ്യക്തമാണ്. പാര്‍ക്കിലേക്ക് ഓടിയ പെണ്‍കുട്ടി, നായയുടെ ആക്രമണത്തില്‍ നിലത്തുവീണു. തുടര്‍ന്ന് പെണ്‍കുട്ടിയെ നായ കടിച്ചുകീറുന്നതുമായ ദാരുണ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഈസമയത്ത് അവിടെ ഉണ്ടായിരുന്നവരാണ് പെണ്‍കുട്ടിയുടെ രക്ഷയ്ക്ക് എത്തിയത്. ചിലര്‍ കല്ലെടുത്ത് എറിഞ്ഞും വടി ഉപയോഗിച്ച് തല്ലാന്‍ ഓങ്ങിയുമാണ് നായയെ തുരത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വര്‍ഗീയതക്ക് വളം വെക്കുന്ന പ്രസ്താവന; പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ല'; വെള്ളാപ്പള്ളിക്കെതിരെ സിപിഎം

സെറീന വില്ല്യംസ്- കാർലോസ് അൽക്കരാസ്... 'ബ്ലോക്ക്ബസ്റ്റർ' മിക്സഡ‍് ഡബിൾസ് ടീം!

'80കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെ; പലയിടത്തും നിവിന്‍ കരയാതെ കരയുന്നുണ്ട്; മമിതയ്ക്ക് ഉര്‍വശിയുടെ സ്വാഭാവികത'

ഞായറാഴ്ചയും നബിദിനത്തിലും അവധിയില്ല; റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം തുലാസിൽ! ഡച്ച് പടയോട് തോറ്റു