ചുറ്റും വളഞ്ഞ തെരുവ് നായ്ക്കളെ കുട്ടി നേരിടുന്നു/ ട്വിറ്റര്‍ ചിത്രം 
India

കൂടെയുള്ള പെണ്‍കുട്ടി ഓടി, ചുറ്റിലും ആക്രമിക്കാന്‍ ഒരുങ്ങി തെരുവ് നായ്ക്കള്‍; ധൈര്യം സംഭരിച്ച് പിഞ്ചുബാലന്‍, അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

തളര്‍ന്നുപോകുമെന്ന് കരുതിയ നിമിഷത്തിലാണ് കുട്ടി ധൈര്യം സംഭരിച്ച് തെരുവ് നായ്ക്കളെ നേരിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ചില സമയത്ത് ധൈര്യം കാണിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകാം. ആക്രമിക്കാന്‍ തക്കംപാത്ത് ചുറ്റിലും നിന്ന തെരുവ് നായ്ക്കളെ ആട്ടിയോടിച്ച പിഞ്ചുബാലന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. പെണ്‍കുട്ടിയോടൊപ്പം തെരുവിലൂടെ നടക്കുകയാണ് ബാലന്‍. ഈ സമയത്താണ് തെരുവ് നായ്ക്കള്‍ വളഞ്ഞത്. തെരുവ് നായ്ക്കളെ കണ്ട ഉടനെ പെണ്‍കുട്ടി ഓടി മറഞ്ഞു. എന്നാല്‍ ബാലന് രക്ഷപ്പെടാന്‍ സാധിച്ചില്ല. 

തളര്‍ന്നുപോകുമെന്ന് കരുതിയ നിമിഷത്തിലാണ് കുട്ടി ധൈര്യം സംഭരിച്ച് തെരുവ് നായ്ക്കളെ നേരിട്ടത്. ഭയന്നാല്‍ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് ധൈര്യം സംഭരിച്ച് കുട്ടി പോരാടിയത്. ചുറ്റും കൂടിയ നായ്ക്കളെ ആട്ടിയോടിച്ചാണ് കുട്ടി രക്ഷപ്പെട്ടത്. 

കുട്ടിയുടെ ധൈര്യം കണ്ട് അമ്പരന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ മുതിരാതെ മാറി നില്‍ക്കുകയായിരുന്നു. നായ്ക്കള്‍ ഒന്നും തന്നെ പിന്തുടരുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷം നടന്ന് വീട്ടിലേക്ക് പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്