പ്രതീകാത്മക ചിത്രം 
India

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തി

വ്യാഴാഴ്ച രാത്രി 11.46 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. വ്യാഴാഴ്ച രാത്രി 11.46 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി.

ഹരിയാണയിലെ ഗുഡ്ഗാവില്‍ നിന്ന് 48 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പശാസ്ത്ര സെന്റര്‍ അറിയിച്ചു. ഉപരിതലത്തില്‍ നിന്ന് 7.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. സംഭവത്തില്‍ നാശനഷ്ടമൊന്നും എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി