പാത്രത്തില്‍ തല കുടുങ്ങിയ നിലയില്‍ കൂറ്റന്‍ പാമ്പ്‌ 
India

പാത്രത്തില്‍ തല കുടുങ്ങി കൂറ്റന്‍ പാമ്പ്, ഒടുവില്‍...- വീഡിയോ 

ഇഴയാനാകാതെ അവശനിലയില്‍ പാമ്പ് കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ പാത്രത്തില്‍ കുടുങ്ങിയ പാമ്പിന്റെ ദൃശ്യമാണ് വൈറലാകുന്നത്.

ചെറിയ ദ്വാരങ്ങളില്‍ പാമ്പുകള്‍ കയറുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ പാത്രത്തിനുള്ളിലേക്ക് തലയിട്ട പാമ്പ് പുറത്തിറങ്ങാനാവാതെ കുടുങ്ങുകയായിരുന്നു. പാത്രത്തില്‍ കുടുങ്ങിയ പാമ്പിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. 

ദൃശ്യം യൂട്യൂബിലൂടെ പങ്കുവച്ചത് വൈറല്‍ഹോഗാണ്. ഇന്ത്യയിലാണ് സംഭവം നടന്നത്. എവിടെയാണ് നടന്നത് എന്ന കാര്യം വ്യക്തമല്ല. പാത്രത്തിന്റെ വശങ്ങള്‍ ഏറെ ശ്രദ്ധയോടെ മുറിച്ച് മാറ്റിയ ശേഷമാണ് പാമ്പിനെ പുറത്തെത്തിച്ചത്. അപ്പോഴേക്കും പാമ്പ് അവശനിലയിലായിരുന്നു. ഇഴയാനാകാതെ അവശനിലയില്‍ പാമ്പ് കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇടയ്ക്ക് വെള്ളം കൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവശ നിലയിലായ പാമ്പിന് അതിന് സാധിക്കുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT