പ്രതീകാത്മക ചിത്രം 
India

ക്ലാസിലിരുന്ന് ചൂളമടിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുടെ മുടി മുറിച്ച് പ്രധാനാധ്യാപിക; പരാതി

ക്ലാസെടുത്തിരുന്ന അധ്യാപിക ആരാണ് ചൂളമടിച്ചതെന്ന് ചോദിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ക്ലാസിലിരുന്ന് ചൂളമടിച്ചെന്ന് പറ‍ഞ്ഞ് പ്രധാനാധ്യാപിക വിദ്യാർത്ഥികളുടെ മുടി മുറിച്ചതായി പരാതി. ഒൻപതാം ക്ലാസ് വിദ്യാര്‍ഥികളായ ആറ് പേരുടെ മുടി മുറിച്ചെന്നാണ് ആരോപണം. കൊൽക്കത്തയിലാണ് സംഭവം. ദക്ഷിണേശ്വറിലെ ആരിയദഹാ കലാചന്ദ് ബോയ്‌സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രാണി മസൂംദറിനെതിരെയാണ് പരാതി. ഇവർക്കെതിരെ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം ക്ലാസിനിടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ചൂളമടിച്ചിരുന്നു. ക്ലാസെടുത്തിരുന്ന അധ്യാപിക ആരാണ് ചൂളമടിച്ചതെന്ന് ചോദിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. ഇതോടെ സംശയമുള്ള ആറ് വിദ്യാര്‍ത്ഥികളെ അധ്യാപിക പ്രധാനാധ്യാപികയുടെ മുറിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ പ്രധാനാധ്യാപിക ചോദിച്ചിട്ടും കുട്ടികള്‍ മറുപടി പറഞ്ഞില്ല. ഇതോടെയാണ് അവർ കത്രികയെടുത്ത് ആറ് കുട്ടികളുടെയും മുടി മുറിച്ചതെന്ന് പരാതിയില്‍ പറയുയുന്നു.

വിദ്യാര്‍ത്ഥികള്‍ മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്ന് കുട്ടികളിൽ ഒരാളുടെ രക്ഷിതാവ് പ്രതികരിച്ചു. എന്നാല്‍ മുടി മുറിച്ചുള്ള ശിക്ഷാ രീതി ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രധാനാധ്യാപികയ്‌ക്കെതിരേ നടപടി വേണമെന്നും രക്ഷിതാവ് പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT