പ്രതീകാത്മക ചിത്രം 
India

നീറ്റ് പരീക്ഷയില്‍ യോഗ്യത നേടി, വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍; കാരണമിത് 

പശ്ചിമ ബംഗാളില്‍ നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍. വീഡിയോ ഗെയിം ആസക്തിയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ വിശദീകരണം.

ബങ്കുരയിലാണ് സംഭവം. ഷയന്‍ കര്‍മാകര്‍ ആണ് മരിച്ചത്. നീറ്റ് പരീക്ഷയില്‍ 36,511 ആണ് ഷയന്റെ റാങ്ക്. മൂന്ന് മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പഠനത്തിന് യോഗ്യത നേടി പഠനത്തിന് തയ്യാറെടുക്കുമ്പോഴാണ് മരണം സംഭവിച്ചത്.

ചെറുപ്പം മുതല്‍ തന്നെ വിദ്യാര്‍ഥി വീഡിയോ ഗെയിമില്‍ അമിത തത്പരനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അതിനാല്‍ ആത്മഹത്യയ്ക്ക് പിന്നില്‍ ഇതാകാം കാരണമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. രാവിലെ ഏറെ നേരമായിട്ടും വാതില്‍ തുറക്കാതെ വന്നതോടെ, വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍പും വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ബന്ധുക്കള്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ പരിശോധിച്ചാല്‍ മരണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT