രാത്രിയില്‍ വിദ്യാര്‍ഥികള്‍ കാറിന്റെ ഹെഡ്‌ലൈറ്റില്‍ പരീക്ഷയെഴുതുന്നു; വിഡിയോ ദൃശ്യം 
India

വെളിച്ചമില്ല; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കാറിന്റെ ഹെഡ്‌ലൈറ്റില്‍; വീഡിയോ

വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കേണ്ട പരീക്ഷ ആരംഭിച്ചത് വൈകീട്ട് നാലരയ്ക്കാണ്. ഇതോടെ പരീക്ഷ രാത്രി എട്ടുമണി വരെ നീണ്ടു.

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ഇരിപ്പിടം ക്രമീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായതിനെ തുടര്‍ന്ന് ബീഹാറിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ രാത്രിയില്‍ പരീക്ഷയെഴുതിയത് കാറിന്റെ ഹൈഡ്‌ലൈറ്റില്‍. ബീഹാര്‍ സ്‌കൂള്‍ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസിലെ ഹിന്ദി പരീക്ഷയ്ക്കാണ് അഞ്ഞൂറോളം കുട്ടികള്‍ക്ക് ദുരനുഭവം ഉണ്ടായത്.

വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കേണ്ട പരീക്ഷ ആരംഭിച്ചത് നാലരയ്ക്കാണ്. ഇതോടെ പരീക്ഷ രാത്രി എട്ടുമണി വരെ നീണ്ടു. സ്‌കൂളില്‍ ആവശ്യത്തിന് വെളിച്ചമില്ലാതെ വന്നപ്പോള്‍ വെളിച്ചത്തിനായി അധ്യാപകരും രക്ഷിതാക്കളും പരക്കം പാഞ്ഞു. തുടര്‍ന്ന് രക്ഷയില്ലാതെ വന്നപ്പോള്‍ കാറുള്ള രക്ഷിതാക്കള്‍ ഹെഡ്‌ലൈറ്റ് ഓണാക്കുകയായിരുന്നു.

മോത്തിഹാരി മഹാരാജ ഹരേന്ദ്ര കിഷോര്‍ കോളജില്‍ നടന്ന സംഭവത്തില്‍ ജില്ലാഭരണകൂടം സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ കുറവ് വന്നതോടെയാണ് ബിഎസ്ഇബി പരീക്ഷകള്‍ ആരംഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്