സുഖ്ബീര്‍ സിങ് ബാദല്‍/ഫയല്‍ ചിത്രം 
India

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് കോവിഡ് ; ഐസൊലേഷനില്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും സുഖ്ബീര്‍ ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ് : ശിരോമണി അകാലിദള്‍ പ്രസിഡന്റും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും, ഐസൊലേഷനിലാണെന്നും സുഖ്ബീര്‍ സിങ് ബാദല്‍ വ്യക്തമാക്കി. 

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും സുഖ്ബീര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ബാദല്‍ താന്‍ തരണില്‍ ഒരു പാര്‍ട്ടി റാലിയില്‍ പങ്കെടുത്തിരുന്നു. 

സുഖ്ബീര്‍ സിങ് ബാദലിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അകാലിദള്‍ പ്രഖ്യാപിച്ചിരുന്ന പഞ്ചാബ് മങ്ഡാ ജവാബ് റാലികള്‍ മാറ്റിവെച്ചതായി പാര്‍ട്ടി അറിയിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് റാലികള്‍ സംഘടിപ്പിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം