Supreme Court Contempt Notice 
India

ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപ പരാമർശം; അഭിഭാഷകന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീം കോടതി

കേസ് പരിഗണിക്കുന്ന അടുത്ത തിയതിയിൽ അദ്ദേഹം നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോടതിമുറിയിൽ വെച്ച് ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ അഭിഭാഷകന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നവംബർ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഭാഷകനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജോയ്മല്യ ബച്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് നടപടി സ്വീകരിച്ചിരിക്കുന്നത്.

അറ്റോർണി ജനറലിന്റെ അനുമതി ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് ബെഞ്ച് പ്രാഥമികമായി കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. പ്രതിയായ അഡ്വക്കേറ്റ് പ്രവീൺ സിംഗൽ ജനുവരി 8നകം മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്നും, കേസ് പരിഗണിക്കുന്ന അടുത്ത തിയതിയിൽ അദ്ദേഹം നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

തൻറെ ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബച്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് അഭിഭാഷകൻ എത്തിയത്. നവംബർ 2-ന് തന്റെ വിഷയം ഓഫീസിൽ സമർപ്പിച്ചിട്ടും 15 ദിവസമായിട്ടും മറുപടി ലഭിച്ചില്ലെന്നായിരുന്നു അഭിഭാഷകൻ വാദിച്ചത്. എന്നാൽ അല്പം കാത്തിരിക്കാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാകാതെ അഭിഭാഷകൻ ചീഫ് ജസ്റ്റിസിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിയുകയായിരുന്നു. കോടതി നടപടികളുടെ ഓഡിയോ-വീഡിയോ റെക്കോർഡിംഗ് ഇതിനിടെ ഓഫ് ചെയ്യുകയും, സുരക്ഷാ ഉദ്യോഗസ്ഥരെത്തി അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കിടെയും ഈ അഭിഭാഷകൻ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഈ വേളയിൽ ഓർമ്മിപ്പിച്ചിരുന്നു.

The Supreme Court has issued a contempt notice to Advocate Pravin Singhal for making derogatory remarks against Chief Justice of India Surya Kant inside the courtroom during an urgent hearing request.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിക്കെതിരായ അന്വേഷണം തടഞ്ഞത് ചില കോണ്‍ഗ്രസ് നേതാക്കള്‍; ഇപ്പോള്‍ അനുഭവിക്കുന്നത് അതിന്റെ ഫലം'

സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ടോ?, റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിബന്ധനകളില്‍ ഇളവ്; ആശ്വാസ നടപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്നിനായി ആന്ധ്രാപ്രദേശിൽ അമ്പലം നിർമ്മിക്കുന്നു

'ചിരിയിൽ നിഷ്കളങ്കത, അതിശയിപ്പിക്കുന്ന അഭിനേത്രി'; അനശ്വരക്ക് തെലുങ്കിൽ മികച്ച ഭാവിയുണ്ടെന്ന് ചിരഞ്ജീവി

നാടകവും, നൃത്തവും, സംഗീതവും അറിയാമോ; റെയിൽവേയിൽ കൾച്ചർ ക്വാട്ടയിൽ നിയമനം നേടാം