സുപ്രീം കോടതി  /ഫയല്‍
India

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന നിയമം: ഭരണഘടനാ ബെഞ്ചിന് വിട്ട ഉത്തരവ് പിൻവലിക്കണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

രണഘടനാ ബെഞ്ചിന് വിടാൻ ഉത്തരവിട്ട ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ അതേ രണ്ടംഗ ബെഞ്ചിന് മുന്നിൽ തന്നെ ഉത്തരവ് തിരിച്ചു വിളിക്കാനുള്ള അപേക്ഷ പരിഗണനയ്ക്ക് വെക്കണമെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ട 2023-ലെ നിയമം ചോദ്യം ചെയ്യുന്ന ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പിൻവലിക്കണമെന്ന അപേക്ഷ അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ ആവശ്യം നിരസിച്ചത്.

കേസ് ഭരണഘടനാ ബെഞ്ചിന് വിടാൻ ഉത്തരവിട്ട ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ അതേ രണ്ടംഗ ബെഞ്ചിന് മുന്നിൽ തന്നെ ഉത്തരവ് പിൻവലിക്കാനുളള അപേക്ഷ പരിഗണനയ്ക്ക് വെക്കണമെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആവശ്യം. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ മകൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റാൻഡിംഗ് കൗൺസലാണെന്നും, അതിനാൽ ജസ്റ്റിസ് ശർമ്മയ്ക്ക് ഈ കേസിൽ താൽപ്പര്യ വൈരുദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഉത്തരവ് പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്.

ജസ്റ്റിസ് ശർമ്മ അടുത്ത ആഴ്ച അവസാനം വിരമിക്കാനിരിക്കുകയാണെന്നും, അതിനുമുമ്പ് അടിയന്തരമായി ഹർജി ലിസ്റ്റ് ചെയ്യണമെന്നും ഭൂഷൺ വാദിച്ചു. എന്നാൽ, കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ വരുമ്പോൾ ഈ വിഷയം അവിടെ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദ്ദേശിച്ചു. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടതിന്റെ സാധുത സംബന്ധിച്ച വിഷയവും അഞ്ചംഗ ബെഞ്ചിന് പരിശോധിക്കാവുന്നതാണെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും നിരീക്ഷിച്ചു.

ജസ്റ്റിസ് ശർമ്മയുടെ വിയോജനക്കുറിപ്പ് കാരണമാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിടേണ്ടി വന്നതെന്നും, അദ്ദേഹം വിയോജിച്ചിരുന്നില്ലെങ്കിൽ കേസ് ഭരണഘടനാ ബെഞ്ചിലേക്ക് പോകുമായിരുന്നില്ലെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. എന്നാൽ, കേസ് ഭരണഘടനാ ബെഞ്ചിന് വിടാൻ ജസ്റ്റിസ് ദിപാങ്കർ ദത്തയും ആത്യന്തികമായി യോജിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. "ഭരണഘടനാ ബെഞ്ച് രൂപീകരിക്കുക എന്നത് മാത്രമായിരുന്നു എന്റെ ചുമതല. കേസ് പരിഗണിക്കുമ്പോൾ നിങ്ങൾക്ക് ബെഞ്ചിന് മുന്നിൽ ഈ വിഷയം ഉന്നയിക്കാം, അധ്യക്ഷനായ ജഡ്ജി എന്തായാലും അവിടെയുണ്ടാകും," എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അടിയന്തര ലിസ്റ്റിംഗിനുള്ള ആവശ്യം തള്ളുകയായിരുന്നു.

The Supreme Court declined to urgently list an application moved by Advocate Prashant Bhushan seeking the recall of a two-judge bench's order referring challenges to the 2023 Election Commissioners appointment law to a Constitution Bench over alleged conflict of interest, directing him to raise the issue before the five-judge bench itself.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വഷളന്‍, ഇനി എഎംഎല്‍എ ആകില്ല'; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സണ്ണി ജോസഫിനും അനില്‍കുമാറിനുമെതിരെ സൈബര്‍ ആക്രമണം

'പണത്തെ മഹാലക്ഷ്മിയായാണ് നമ്മൾ കാണുന്നത്, സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരിക്കണം; പക്ഷേ എനിക്ക് അത്യാഗ്രഹമില്ല'

'ആയിരം ഓപ്പറേഷൻ തൂഫാന് അര DEUX? അടി, ഇടി, വെടി അതാണല്ലോ സിനിമ'; 'ബാച്ചിലർ പാർട്ടി'ക്കെതിരെ ജോസഫ് അന്നംകുട്ടി

'ഹോട്ടല്‍ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് വേണ്ട'; ഇളവ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാരുടെ കൈകളിൽ വിരിയുന്ന 'മാജിക്'; പാലക്കാടിന് മാതൃകയായി 'മാജിക് മോപ്സ്'