ഹേമന്ത് സോറൻ  ഫയൽ
India

'വിധി ന്യായയുക്തം'; ഹേമന്ത് സോറന് ജാമ്യം നല്‍കിയതിനെതിരായ ഇഡിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ഇഡി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സോറന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഝാര്‍ഖണ്ഡ് ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡിയുടെ ഹര്‍ജി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കലില്‍ സോറന്‍ കുറ്റക്കാരനല്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ ഹൈക്കോടതി വിധി ന്യായയുക്തമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഝാർഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. ഈ കേസിൽ ജനുവരി 31 നാണ് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ചായിരുന്നു സോറന്റെ അറസ്റ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്