സുപ്രീം കോടതി  /ഫയല്‍
India

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം: സ്വമേധയാ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി; 'ഞങ്ങളുടെ സമയം കളയരുത്' എന്ന് ചീഫ് ജസ്റ്റിസ്

പൊലീസ് അതിക്രമത്തിൽ കേസെടുക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ; വീഡിയോ ദൃശ്യങ്ങൾ കാണാൻ സമയമില്ലെന്നും നിയമപരമായ വഴി തേടാനും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഹർജിക്കാരനായ അഭിഭാഷകനോട് കോടതിയുടെ സമയം കളയരുതെന്നും ദൃശ്യങ്ങൾ കൈമാറുന്നതിന് പകരം നിയമപരമായ മാർഗ്ഗങ്ങൾ തേടാനും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിർദ്ദേശിച്ചു.ബുധനാഴ്ച രാവിലെ കോടതി നടപടികൾ ആരംഭിച്ചപ്പോഴാണ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ വിഷയം ഉന്നയിച്ചത്.

'ഞങ്ങൾക്ക് സമയം കളയാനില്ല, വീഡിയോ കാണാൻ താല്പര്യവുമില്ല'

ദേശീയ പരീക്ഷാ ഏജൻസിയിലെക്രമക്കേടുകൾ ആരോപിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ക്രൂരമായ അതിക്രമം അഴിച്ചുവിട്ടുവെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ, "ഞങ്ങളുടെ സമയം കളയരുത്, നിങ്ങളുടെ സമയവും കളയരുത്" എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ആദ്യ പ്രതികരണം.

നീറ്റ് പരീക്ഷാ ക്രമക്കേടും എൻ.ടി.എ പരിഷ്കരണവും ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണെന്ന് അഭിഭാഷകൻ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ചർച്ച അവസാനിപ്പിക്കുകയായിരുന്നു. ആയുധമില്ലാത്ത വിദ്യാർത്ഥികളെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അത് സമർപ്പിക്കാമെന്നും അഭിഭാഷകൻ പറഞ്ഞപ്പോൾ, "ഞങ്ങൾക്ക് ദൃശ്യങ്ങൾ കാണാൻ താല്പര്യമില്ല, അത് കാണാൻ സമയവുമില്ല" എന്ന് ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

The Supreme Court of India declined to initiate suo motu proceedings or urgently list a plea regarding alleged police violence during the July 20 student march in New Delhi. A bench headed by Chief Justice of India (CJI) Surya Kant advised the petitioner's counsel not to "waste" the court's time submitting video clips and urged them to follow due legal process instead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വഖഫ് കേന്ദ്ര നിയമം, അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്; കഴിഞ്ഞ സർക്കാരും ഇത് സമ്മതിച്ചിരുന്നു'

വില 8.75 ലക്ഷം രൂപ; സിട്രോണ്‍ ബസാള്‍ട്ട് എക്‌സ് കംഫര്‍ട്ട് എഡിഷന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

'പൃഥ്വിയുടെ ഗതി എന്താണെന്നു അച്ഛനോട് ചോദിച്ചാല്‍ മതി, ലാലേട്ടന്റെ വില കളഞ്ഞു'; വിസ്മയ്‌ക്കെതിരെ സൈബര്‍ ആക്രമണം

രാമക്ഷേത്ര സംഭാവന മോഷണത്തില്‍ കുലുങ്ങാത്തവര്‍ മറ്റെന്തിലാണ് നാണംകെടുക; രൂക്ഷവിമര്‍ശനവുമായി അലഹാബാദ് ഹൈക്കോടതി

ഓഹരി മൂല്യം 121 കോടി രൂപ വരെ; എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് ഐപിഒയില്‍ കോളടിച്ച് 13 ജീവനക്കാര്‍; കോടിപതികള്‍