ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന പേരില്‍ വ്യാജ വെബിസൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രിയുടെ മുന്നറിയിപ്പ്. ഈ വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്ന് വ്യക്തമാക്കി സുപ്രീം കോടതി രജിസ്ട്രി പൊതു നോട്ടീസ് ഇറക്കി. വ്യാജ വെബ്‌സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ടെക്‌നോളജി രജിസ്ട്രാര്‍ ഹര്‍ഗുര്‍വരിന്ദ് സിങ് ജഗ്ഗി പൊലീസിന് പരാതി നല്‍കി.
http://cbins/scigv.com, https://cbins.scigv.com/offence. എന്നിവയാണ് വ്യാജ വെബ്സൈറ്റുകളുടെ യുആര്‍എല്‍. വ്യാജ വെബ്‌സൈറ്റ് ജനങ്ങളില്‍നിന്ന് വ്യക്തിഗത വിവരങ്ങള്‍ ആരായുകയാണെന്നും ആരും വിവരങ്ങള്‍ കൈമാറരുതെന്നും സുപ്രീംകോടതി രജിസ്ട്രി മുന്നറിയിപ്പ് നല്‍കി.
www.sci.gov.in ആണ് സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ഇതിന്റെ ആധികാരികത ഉറപ്പ് വരുത്താതെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്. സുപ്രീംകോടതി രജിസ്ട്രി ആരുടെയും വ്യക്തി വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോദിക്കാറില്ലെന്നും രജിസ്ട്രി വ്യക്തമാക്കി. വ്യാജ വെബ്‌സൈറ്റിന്റെ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടേയും പാസ്വേഡുകള്‍ മാറ്റാന്‍ രജിസ്ട്രി നിര്‍ദേശിച്ചു. ഇതിനുപുറമെ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് കമ്പനികളെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ, സര്‍ക്കാരിന് എതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ആഹ്വാനം ചെയ്‌തെന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. ഇത് തെറ്റായ പ്രചാരണമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും കണ്‍വീനറും ആര്?; ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗത്തിന് ഇന്ന് മുംബൈയില്‍ തുടക്കം
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates