Today's Rashi Phalam October 20 | നീണ്ട യാത്രയ്ക്കുള്ള തയ്യാറെടുപ്പ് നടത്തും, വിവാഹ ചർച്ചകൾ സജീവമാകും

ഇന്നത്തെ നക്ഷത്രഫലം – 20-10-2026
Today's Horoscope in Malayalam
Today's Horoscope in Malayalam
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വാഹനം സംബന്ധിച്ച തടസ്സങ്ങൾ പരിഹരിക്കാൻ കഴിയും. പ്രിയപ്പെട്ട ഒരാളുടെ പിന്തുണ മനസ്സിന് ആശ്വാസം നൽകും. മുടങ്ങിപ്പോയ യാത്രാ പരിപാടി വീണ്ടും ആരംഭിക്കാൻ സാഹചര്യമൊരുങ്ങും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ബിസിനസിൽ ലാഭകരമായ ഇടപാടുകൾ നടത്താൻ സാധിക്കും. കുടുംബത്തിലെ വിവാഹാലോചനയിൽ തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്. കൈവിട്ടുപോയെന്ന് കരുതിയ അവസരം വീണ്ടും ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിദേശത്ത് പഠിക്കാനോ ജോലി ചെയ്യാനോ ശ്രമിക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കും. കലാരംഗത്തുള്ളവർക്ക് കഴിവ് തെളിയിക്കാൻ അവസരമുണ്ടാകും. അകന്ന് കഴിഞ്ഞവർ ഒന്നിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നല്ല വാർത്ത മനസ്സിന് സന്തോഷം നൽകും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഔദ്യോഗിക രംഗത്ത് ഉത്തരവാദിത്വമുള്ള ചുമതല ലഭിക്കാൻ സാധ്യതയുണ്ട്. ഏറെക്കാലമായി മാറ്റിവച്ചിരുന്ന ആഗ്രഹം സഫലമാക്കാൻ ശ്രമിക്കും. നീണ്ട യാത്രയ്ക്കുള്ള തയ്യാറെടുപ്പ് നടത്തും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വിവാഹ ചർച്ചകൾ അനുകൂല തീരുമാനത്തിലേക്ക് നീങ്ങും. നിയമ കാര്യങ്ങളിൽ അനുകൂല മറുപടി പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

Today's Horoscope in Malayalam
തുലാമാസം നിങ്ങള്‍ക്കെങ്ങനെ? സമ്പൂര്‍ണ മാസ ഫലം അറിയാം

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രശംസ ലഭിക്കും. പഴയ സാമ്പത്തിക ബാധ്യത തീർക്കാൻ വഴിതെളിയും. സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ്സിൽ നേട്ടമുണ്ടാക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

വീടിന്റെ അറ്റകുറ്റപ്പണികളോ നവീകരണമോ ആരംഭിക്കാൻ അനുകൂല സമയമാണ്. പ്രണയബന്ധത്തിൽ വിവാഹ ചർച്ചകൾ സജീവമാകും. പണം മിതമായി ചെലവാക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ഇന്റർവ്യൂവിലോ തിരഞ്ഞെടുപ്പ് നടപടികളിലോ പങ്കെടുക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന അനുഭവമുണ്ടാകും. സഹപ്രവർത്തകന്റെ പിന്തുണയോ ടെ സങ്കീർണമായ കാര്യം പൂർത്തിയാക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സ്ഥലംമാറ്റത്തിനോ വിദേശത്തേക്കുള്ള യാത്രയ്ക്കോ കാത്തിരിക്കുന്നവർക്ക് നടപടികൾ വേഗത്തിലാകും. വീട്ടിൽ സന്തോഷകരമായ ചടങ്ങ് നടത്തുന്നതിനെക്കുറിച്ച് ആലോചനയുണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാങ്കേതിക മേഖലയിലുള്ളവർക്ക് കഴിവുകൾ അംഗീകരിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. ചികിത്സയിൽ കഴിയുന്ന ബന്ധുവിന്റെ കാര്യത്തിൽ ആശ്വാസ വിവരം ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

വിൽക്കാൻ ഉദ്ദേശിച്ച വസ്തുവിന് പ്രതീക്ഷിച്ച വില ലഭിക്കാൻ സാധ്യത. മക്കളിൽനിന്നുള്ള സന്തോഷകരമായ വാർത്ത കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.

Today's Horoscope in Malayalam
യാത്രക്കാരൻ ശരീരമാണോ മനസ്സാണോ?; കാളിദാസനും ഭദ്രകാളിയും, അറിവിന്റെ വെളിച്ചം പകരുന്ന ഐതിഹ്യം
Today's Horoscope in Malayalam
ഇരുചേരികളായി നിലയുറപ്പിക്കും, തിരുമാന്ധാംകുന്നിലെ ആട്ടങ്ങയേറ്; അറിയാം ഐതിഹ്യം
Today's Horoscope in Malayalam
നിങ്ങൾ മിഥുനം രാശിയിലാണോ ജനിച്ചത്?; അറിയാം പ്രത്യേകതകൾ
Summary

Today's Rashi Phalam October 20 | Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com