ഫ്‌ലാറ്റില്‍ നിന്നും വീണ് ജനലില്‍ കുടുങ്ങിയ ആളെ ഫയര്‍ ഫോഴ്‌സ് രക്ഷിക്കുന്നു  വിഡിയോ ദൃശ്യം
India

ഉറക്കത്തിനിടെ പത്താം നിലയില്‍ നിന്നും താഴേക്ക്; എട്ടാം നിലയിലെ ജനല്‍ ഗ്രില്ലില്‍ കുടുങ്ങി; അത്ഭുത രക്ഷപ്പെടല്‍; വിഡിയോ

ഒരുമണിക്കൂറിലേറെ നേരം തലകീഴായി കിടന്ന നിതിന്‍ അദിയയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: പത്താം നിലയില്‍ ഫ്‌ലാറ്റില്‍ ജനലിന് സമീപം കിടന്നുറങ്ങുന്നതിനിടെ താഴേക്ക് വീണ 57കാരന് അത്ഭുത രക്ഷപ്പെടല്‍. എട്ടാം നിലയിലെ ജനല്‍ ഗ്രില്ലില്‍ കുടുങ്ങിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഒരുമണിക്കൂറിലേറെ നേരം തലകീഴായി കിടന്ന നിതിന്‍ അദിയയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

താഴേക്ക് വീണ നിതിന്‍ അദിയയുടെ കാല്‍ ഗ്രില്ലിനുള്ളില്‍ കുടുങ്ങി തലകീഴായി തൂങ്ങികിടക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഇയാളുടെ നിലവിളി കേട്ടാണ് സംഭവം ഫ്‌ലാറ്റ് നിവാസികള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

സംഭവത്തെക്കുറിച്ച് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ; സൂറത്തിലെ ജഹാംഗീര്‍ബാദ് മേഖലയിലുള്ള 'ടൈംസ് ഗാലക്സി' ബില്‍ഡിങിലെ തന്റെ ഫ്‌ലാറ്റില്‍ ജനലിന് സമീപം ഉറങ്ങുകയായിരുന്നു അദിയ. ഇതിനിടെ അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നു. എന്നാല്‍ പത്താം നിലയില്‍ നിന്നും വീണ അദിയ രണ്ട് നിലകള്‍ താഴെയുള്ള എട്ടാം നിലയിലെ ജനല്‍ ഗ്രില്ലില്‍ കുടുങ്ങിയതോടെ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

രാവിലെ എട്ടുമണിയോടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്ന് അടക്കമുള്ള മൂന്ന് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി. മൂവരും ചേര്‍ന്ന് ഏകോപിതമായി നടത്തിയ നീക്കത്തിനൊടുവില്‍ ജാദിയയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അതിന് പിന്നാലെ അദിയയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Surat man falls from 10th floor in sleep, rescued after getting stuck on 8th-floor window .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയും പോറ്റിയുമുള്ള ഫോട്ടോ എഐ'; എംവി ഗോവിന്ദന്‍

റൈറ്റ്സിൽ വിവിധ ഒഴിവുകൾ, ശമ്പളം 2,80,000 രൂപ വരെ; ജനുവരി 27 വരെ അപേക്ഷിക്കാം

ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; യുവാവിനെ ബന്ധു വെടിവച്ചു, ആശുപത്രിയിൽ

മുറിയിൽ ആർക്കും പ്രവേശനമില്ല; കഞ്ചാവ് ചെടിക്ക് മറ ഷൂ റാക്ക്, കാറ്റും വെളിച്ചവും കിട്ടാൻ പ്രത്യേക ഫാനും ലൈറ്റും

'45 ദിവസത്തിനുള്ളില്‍ മോദിയെത്തും, വികസനപദ്ധതികള്‍ പ്രഖ്യാപിക്കും; കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും'

SCROLL FOR NEXT