ചെന്നൈ: പിതാവ് മക്കളെ കൊന്ന് വീഡിയോ പകർത്തി ബന്ധുക്കൾക്ക് അയച്ച ശേഷം ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സേലത്താണ് ഞെട്ടിക്കുന്ന കൊലപാതകവും ആത്മഹത്യയും. മുരുകൻ എന്നയാളാണ് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സേലത്തെ മംഗലപ്പെട്ടി എന്ന ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഭർത്താവ് മക്കളെ കൊന്ന് ജീവനൊടുക്കിയത്.
ഒൻപത് വയസുള്ള മകൻ ശ്രീനിവാസനേയും അഞ്ച് വയസുള്ള മകൾ കൃഷ്ണപ്രിയയേയും കൊന്ന ശേഷം പിതാവ് മുരുകൻ ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കൊലപാതക ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച് ഇതിന്റെ കാരണക്കാരി തന്റെ ഭാര്യയാണെന്നും മുരുകൻ ആരോപിച്ചു.
ഹോട്ടൽ ജീവനക്കാരനായ മുരുകൻ അപകടം പറ്റി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇടയ്ക്കിടെ ഭാര്യയുമായി ഇയാൾ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഭാര്യ മറ്റൊരാളുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നിരന്തരം ഇരുവരും വഴക്കുണ്ടാക്കിയത്.
ഞായറാഴ്ച കടയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് കുട്ടികളുമായി മുരുകൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ പിന്നീട് ബന്ധുക്കൾ കാണുന്നത് കുട്ടികളെ കൊലപാതക വീഡിയോയായിരുന്നു. ശങ്കരി പൊലീസ് നടത്തിയ പരിശോധനയിൽ ഒരു മാവിൻ തോട്ടത്തിൽ വെച്ച് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates