ശിലാസ്ഥാപന ചടങ്ങില്‍ എത്തിയവര്‍  
India

ബംഗാളില്‍ പുതിയ 'ബാബറി മസ്ജിദ്'; ശിലാസ്ഥാപനം നടത്തി തൃണമൂലില്‍ നിന്ന് പുറത്താക്കിയ എംഎല്‍എ; ചടങ്ങില്‍ ആയിരങ്ങള്‍

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ ഹുമയൂണ്‍ കബീര്‍ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലെ ബേല്‍ഡാംഗയില്‍ ബാബറി മസ്ജിദ് മാതൃകയിലുള്ള മസ്ജിദിന്റെ ശിലാസ്ഥാപനം നടത്തി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ ഹുമയൂണ്‍ കബീര്‍ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലെ ബേല്‍ഡാംഗയില്‍ ബാബറി മസ്ജിദ് മാതൃകയിലുള്ള മസ്ജിദിന്റെ ശിലാസ്ഥാപനം നടത്തി. ചടങ്ങിന്റെ ഭാഗമായി മതപണ്ഡിതന്മാര്‍ക്കൊപ്പം വേദിയില്‍ എത്തിയ കബീര്‍ ഹുമയൂണ്‍ റിബണ്‍ മുറിക്കുകയും ചെയ്തു. നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ തക്ബീര്‍ വിളികളും മുഴങ്ങി.

പ്രദേശത്ത് സുരക്ഷ കണക്കിലെടുത്ത് പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചിരുന്നു. കനത്ത സുരക്ഷാ വലയത്തിനുള്ളില്‍ വച്ചായിരുന്നു തറക്കല്ലിടല്‍ നടന്നത്. ശിലാസ്ഥാപനം അലങ്കോലപ്പെടുത്താന്‍ ചിലര്‍ ഗുഢാലോചന നടത്തിയതായി കബീര്‍ പറഞ്ഞു. എന്നാല്‍ അതിനെ ആയിരക്കണക്കിനാളുകള്‍ പരാജയപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് ബംഗാളിലെ ബേല്‍ഡാംഗയില്‍ മസ്ജിദിന് തറക്കില്ലിടുമെന്നും ആര്‍ക്കും ഇത് തടയാന്‍ ആവില്ലെന്നും കബീര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് മുന്നോട്ടുപോകും. ചിലര്‍ ബോധപൂര്‍വം പരിപാടി തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുന്നുണ്ട്. അത്തരം ശ്രമങ്ങള്‍ പരാജയപ്പെടുത്തും. ചടങ്ങ് തീര്‍ത്തും സമാധാനപരമായിരിക്കുമെന്നും ഭരണഘടനയനുസരിച്ച് ആരാധാനാലയങ്ങള്‍ സ്ഥാപിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബേല്‍ഡാംഗയില്‍ പള്ളി മാത്രമല്ല, അവിടെയെത്തുന്ന എല്ലാവര്‍ക്കുമായി ആശുപത്രിയും വിദ്യാലയവും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പിന്തുടരുന്ന അതേരീതി തന്നെയാണ് തൃണമൂലും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

'പുതിയ ബാബറി മസ്ജിദി'ന് തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഭരത്പുര്‍ എംഎല്‍എ ഹുമയൂണ്‍ കബീറിനെ തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മസ്ജിദ് ആര്‍ക്കും നിര്‍മിക്കാമെന്നും എന്നാല്‍, കബീറിന്റെ പ്രഖ്യാപനം വര്‍ഗീയത വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നുമായിരുന്നു തൃണമൂല്‍ നേതാക്കളുടെ പ്രതികരണം. ബിജെപിയുടെ കൈയില്‍നിന്ന് പണംവാങ്ങി വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നവരെ സൂക്ഷിക്കണമെന്നും അവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി മുര്‍ഷിദാബാദിലെ പൊതുയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തൃണമൂലില്‍നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും 135 സീറ്റില്‍ മത്സരിച്ച് തൃണമൂലിനെ തോല്‍പ്പിക്കുമെന്നുമായിരുന്നു പുറത്താക്കിയതിന് പിന്നാലെ ഹുമയൂണിന്റെ പ്രതികരണം.

Suspended TMC MLA Humayun Kabir laid the foundation stone for 'Babri Masjid'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

ദക്ഷിണാഫ്രിക്കയിലെ മദ്യശാലയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ മൂന്ന് കുട്ടികളും

ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 17 കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ്

പ്രവാസി കമ്മീഷൻ അദാലത്ത് തിരുവനന്തപുരത്ത്

'തെറ്റായ സന്ദേശം നല്‍കും', രാഹുല്‍ ഈശ്വറിന് ഇന്നും ജാമ്യമില്ല

SCROLL FOR NEXT