മുജ്തബ നയിക്കും, പരമോന്നത നേതാവിനെ തെരഞ്ഞെടുത്ത് ഇറാന്‍

പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള 88 അംഗ സമിതിയാണ് മുജതബയെ ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്
Mojtaba
മോജ്തബ ഖമേനി Mojtaba Khamenei
Updated on
1 min read

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഹുസൈനി ഖമേനി. ഇറാനിലെ പണ്ഡിത സഭയാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. ടെഹ്റാന്‍ സമയം അര്‍ധരാത്രിയോടെയാണ് പുതിയ പരമോന്നത സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള 88 അംഗ സമിതിയാണ് മുജതബയെ ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്.

Mojtaba
പിതാവിനേക്കാള്‍ കർക്കശ നിലപാടുകാരന്‍; ആരാണ് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഹുസൈനി?

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും, ഇസ്രയേലിന്റെയും ഭീഷണികള്‍ തള്ളിയാണ് പരമോന്നത നേതാവ് സ്ഥാനത്തേക്കുള്ള മുജ്തബയുടെ കടന്നുവരവ്. മുജ്തബയെ പരമോന്നത നേതാവായി അംഗീകരിക്കില്ലെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് ഒരു പങ്കുണ്ടാകണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയ ഖമേനിയുടെ പിന്‍ഗാമി ആരാണെങ്കിലും അവരെ വേട്ടയാടുമെന്നായിരുന്നു ഇസ്രയേല്‍ നിലപാട്.

Mojtaba
'ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തും', ഭീഷണിയുമായി ഇസ്രയേല്‍ സൈന്യം

അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56കാരനായ മുജ്തബ ഖമേനി. ഐആര്‍ജിസി ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു അദ്ദേഹം. 17-ാം വയസില്‍ ഇറാന്‍ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറില്‍ (ഐആര്‍ജിസി) ചേര്‍ന്ന മൊജ്തബ ഇറാന്‍-ഇറാഖ് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുല്ല റൂഹുള്ള ഖമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്.

Summary

Mojtaba Khamenei is named as Iran's new supreme leader. He replaces his father, Ayatollah Ali Khamenei, who was killed at his compound in Tehran in the first wave of US and Israeli strikes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ali Khamenei
Ayatollah Ali Khamenei
Supreme leader Mojtaba Khamenei hiding in secret facility; no direct contact with government; communication method is also mysterious
Ayatollah Mojtaba Khamenei
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com